പിണറായിക്ക് ആശ്വാസം, ലാവലിന്‍ കേസ് വിഭജിച്ച് വിചാരണ നടത്താം, കേസിന്റെ വിചാരണ വേഗത്തിലാക്കണം, അത് പ്രതികളുടെ മൗലികാവകാശം

സിപിഎം സംസഥാന സെക്രട്ടറി പിണറായി വിജയന് ആശ്വാസം നല്‍കുന്നതാണ് ഇന്നത്തെ ഹൈക്കോടതി വിധി. പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ അഴിമതിക്കേസ് വിഭജിച്ച് വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ ഇതുവരെ ഹാജരാകാത്ത രണ്ടു വിദേശ പ്രതികളെ മാറ്റിനിര്‍ത്തി മറ്റ് ഏഴുപേരുടെ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയനും മറ്റൊരു പ്രതിയായ വൈദ്യുതി ബോര്‍ഡ് മുന്‍ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ് മേനോനും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഈ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് ഇവര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ആഗസ്തില്‍ സി.ബി.ഐ. കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യംചെയ്താണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസിന്റെ വിചാരണ വേഗത്തില്‍ തീര്‍ക്കണമെന്നും അത് പ്രതികളുടെ മൗലികാവകാശമാണെന്നും കോടതി വിധിപ്രഖ്യാപനത്തില്‍ നിരീക്ഷിച്ചു. തിരുവനന്തപുരത്തെ പ്രത്യേക സി.ബി.ഐ.കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ഹൈക്കോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വിഭജിച്ച് പിണറായി വിജയന്‍ ഉള്‍പ്പെടെ ഇന്ത്യയിലുള്ള ഏഴു പ്രതികളെ ഉള്‍പ്പെടുത്തി ഒരു കുറ്റപത്രവും,
കേസില്‍ ഇതുവരെ ഹാജരാകാത്ത രണ്ടു വിദേശ പ്രതികളെ മാറ്റിനിര്‍ത്തി മറ്റ് ഏഴുപേരുടെ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയനും മറ്റൊരു പ്രതിയായ വൈദ്യുതി ബോര്‍ഡ് മുന്‍ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ് മേനോനും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഈ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് ഇവര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ആഗസ്തില്‍ സി.ബി.ഐ. കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യംചെയ്താണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസിന്റെ വിചാരണ വേഗത്തില്‍ തീര്‍ക്കണമെന്നും അത് പ്രതികളുടെ മൗലികാവകാശമാണെന്നും കോടതി വിധിപ്രഖ്യാപനത്തില്‍ നിരീക്ഷിച്ചു. തിരുവനന്തപുരത്തെ പ്രത്യേക സി.ബി.ഐ.കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ഹൈക്കോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വിഭജിച്ച് പിണറായി വിജയന്‍ ഉള്‍പ്പെടെ ഇന്ത്യയിലുള്ള ഏഴു പ്രതികളെ ഉള്‍പ്പെടുത്തി ഒരു കുറ്റപത്രവും, ഇതുവരെ വിചാരണയ്ക്ക് ഹാജരാകാത്ത വിദേശത്തുള്ള പ്രതികളായ എസ്എന്‍സി ലാവലിന്‍ കമ്പനി, കമ്പനി വൈസ് പ്രസിഡന്റായിരുന്ന ക്ലോഡ് ട്രെന്‍ഡല്‍ എന്നിവരെ ഉള്‍പ്പെടുത്തി മറ്റൊരു കുറ്റപത്രവും തയ്യാറാക്കി വെവ്വേറെ വിചാരണം നടത്താം.
സി.ബി.ഐ. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് മൂന്ന് വര്‍ഷമായെങ്കിലും എസ്എന്‍സി ലാവലിന്‍ കമ്പനി പ്രതിനിധിയും ക്ലോഡ് ട്രെന്‍ഡലും ഒറ്റത്തവണ പോലും വിചാരണയ്ക്ക് ഹാജരായിട്ടില്ല. ഇവര്‍ക്ക് സമന്‍സ് കൈമാറാന്‍ പോലും സി.ബി. ഐ.യ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതുകൊണ്ടു തന്നെ കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോവുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് കുറ്റപത്രം രണ്ടായി വിഭജിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസിന്റെ വിചാരണ നീണ്ടുപോകുന്നത് തന്റെ രാഷ്ട്രീയ ഭാവിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണെന്ന് കാണിച്ചാണ് പിണറായി ഹര്‍ജി നല്‍കിയത്. എന്നാല്‍ സി.ബി.ഐ. കോടതി ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. അതിനെ തുടര്‍ന്നാണ് പിണറായി വിജയനും സിദ്ധാര്‍ഥ് മേനോനും ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha


























