Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ആരെയും കൂസാത്ത പ്രകൃതം, ദേഷ്യം വന്നാല്‍ അമിതവേഗത്തില്‍ കാറോടിക്കും, ആരെയും എന്തും ചെയ്യാന്‍ മടിയില്ല, പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സുബിന്‍ ലഹരിക്കടിമ

17 APRIL 2015 02:50 PM IST
മലയാളി വാര്‍ത്ത.

സ്വഭാവം കൊണ്ടും പ്രവര്‍ത്തി കൊണ്ടും ചന്ദ്രബോസിനെ കാറിപ്പിടിച്ച് കൊലപ്പെടുത്തിയ നിസാമിന്റെ നേരെ അനിയനായിട്ട് വരും സുബിന്‍. ആരെയും കൂസാത്ത പ്രകൃതം. വീട്ടിലുള്ളവര്‍ പേടിച്ചിട്ട് പലപ്പഴും മിണ്ടാറുപോലുമില്ല സുബിനോട്. സുബിനും നിഷാമും ഒരേ ജില്ലക്കാരും കൂടിയാണ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഷിബിന്റെ മയക്കുമരുന്നുപയോഗത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നു. മയക്കുമരുന്നും ലഹരിപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്ന ശീലത്തിനടിമയായ ഷിബിന് ഇവ എവിടെ നിന്നാണ് ലഭിച്ചിരുന്നത് എന്നതിനെക്കുറിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഷിബിന്‍ ഉപയോഗിച്ചെന്ന് പറയുന്ന ലഹരി പദാര്‍ത്ഥത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് പ്രത്യേക തരം പശയാണെന്നാണ്. വെറും 45 രൂപയോളം മാത്രം വിലവരുന്ന ഈ പശ പ്രത്യേക രീതിയില്‍ ലഹരിപദാര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ഷിബിനില്‍ നിന്നും ലഭിച്ച വിവരം.
ലഹരി മരുന്നിന്റെ അമിതമായ ഉപഭോഗം ഷിബിനുണ്ടായിരുന്നതായാണ് സംശയം. അതിക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് അമിതമായ ലഹരി ഉപഭോഗത്തിന്റെ ഫലമായുള്ള പ്രത്യേക മാനസികാവസ്ഥയാണെന്നും സംശയിക്കപ്പെടുന്നു. ഷിബിന് മറ്റേതെങ്കിലും തരത്തിലുള്ള മയക്കുമരുന്ന്, ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന ശീലമുണ്ടോ എന്ന കാര്യവും എവിടെ നിന്നെല്ലാമാണ് മയക്കുമരുന്നുകള്‍ വാങ്ങിച്ചിരുന്നത്, ലഭിച്ചിരുന്നത് എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. ഏതെങ്കിലും മയക്കുമരുന്ന് സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നതും അന്വേഷണവിധേയമാക്കുന്നുണ്ട്.
പഴനിയില്‍ അന്വേഷണ സംഘം തെരഞ്ഞത് മുപ്പതോളം ലോഡ്ജുകളില്‍
ആറുപേരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ഷിബിനെ അന്വേഷിച്ച് കേരളത്തില്‍ നിന്നും പഴനിയിലെത്തിയ പോലീസ് സംഘം പ്രതിയെ തേടി കയറിയിറങ്ങിയത് പഴനിയിലെ മുപ്പതോളം ലോഡ്ജുകളില്‍. ഷിബിനും പിതാവ് സുരേന്ദ്രനും പഴനിയിലേക്ക് കടന്നതായി ബന്ധുക്കളില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.ഒ.വര്‍ഗീസ്, ചേര്‍പ്പ് സിഐ കെ.സി.സേതു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പഴനിയിലെത്തിയത്. തുടര്‍ന്ന് പഴനി അടിവാരത്തേയും സമീപത്തമുള്ള നിരവധി ലോഡ്ജുകളില്‍ പോലീസ് ഷിബിന്റെയും പിതാവിന്റെയും ഫോട്ടോ കാണിച്ച് കയറിയിറങ്ങി. മുപ്പതോളം ലോഡ്ജുകളില്‍ തിരഞ്ഞിട്ടും ഇവരെ കിട്ടാതെ വന്നപ്പോള്‍ നേരിയ നിരാശ പോലീസിന് തോന്നിയെങ്കിലും പഴനിയിലെ എസ്.എം.ടി ലോഡ്ജില്‍ നിന്ന് ഇരുവരേയും കിട്ടി. ഷിബിന്റെ ഫോട്ടോ കാണിച്ചുകൊടുത്തയുടന്‍ എസ്.എം.ടി ലോഡ്ജിലെ റിസപ്ഷനിലുണ്ടായിരുന്നവര്‍ തിരിച്ചറിയുകയും ആള്‍ ഇവിടെതന്നെയുണ്ടെന്ന് പോലീസിനോട് പറയുകയും ചെയ്തു. ഒന്നുകൂടി സ്ഥിരീകരിക്കാനായി ലോഡ്ജില്‍ കൊടുത്ത വിലാസം പോലീസ് പരിശോധിച്ചു.
ലോഡ്ജില്‍ സുരേന്ദ്രന്‍ ശരിയായ വിലാസം തന്നെയാണ് കൊടുത്തിരുന്നത്. രക്ഷപ്പെടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്‌തെങ്കിലും ലോഡ്ജില്‍ കള്ളപ്പേരും തെറ്റായ അഡ്രസും നല്‍കി മുറിയെടുക്കാതിരുന്നത് പ്രതികള്‍ക്ക് വീഴ്ചയായി. ഷിബിനും പിതാവും എസ്.എം.ടി ലോഡ്ജിലുണ്ടെന്ന് ഉറപ്പായതോടെ പോലീസ് മുറിയിലേക്കെത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പഴുതടച്ചുള്ള അന്വേഷണവും കൃത്യമായ തെളിവുകളുമെല്ലാമായതിനാല്‍ എതിര്‍ക്കാന്‍ പോലും നില്‍ക്കാതെ ഷിബിനും സുരേന്ദ്രനും പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയായിരുന്നു. കൃത്യം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതിയെയും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച അച്ഛനേയും പിടികൂടാനായതിന്റെ സന്തോഷത്തിലാണ് പോലീസ്.
മൊബൈലും സിം കാര്‍ഡും നശിപ്പിച്ചു
ആറുപേരെ ഇടിച്ചു തെറിപ്പിച്ചപ്പോള്‍ തന്നെ സംഗതി കൈവിട്ടെന്ന് ബോധ്യപ്പെട്ട ഷിബിന്‍ പിടിക്കപ്പെടാന്‍ വഴിയൊരുക്കുന്ന മൊബൈല്‍ ഫോണ്‍ ആദ്യം നശിപ്പിച്ചു. പിന്നെ സിം കാര്‍ഡുകള്‍ ഒടിച്ചു കളഞ്ഞു. തുടര്‍ന്ന് പാലയ്ക്കലില്‍ ബണ്ട് റോഡിലെത്തി അവിടെയുള്ള അമ്മായി രേണുകയുടെ ഫോണില്‍ നിന്നാണ് തുടര്‍വിളികള്‍ നടത്തി രക്ഷപ്പെടാനുള്ള വഴികള്‍ തേടിയത്. മകനെ രക്ഷപ്പെടുത്താന്‍ അച്ഛന്‍ സുരേന്ദ്രനും പ്രമുഖ അഭിഭാഷകനുമെത്തിയതോടെ ഷിബിന്‍ താന്‍ സുരക്ഷിതനായെന്ന് ധരിച്ചു. മൊബൈല്‍ ഫോണും സിം കാര്‍ഡുമൊക്കെ നശിപ്പിച്ചതിനാല്‍ പോലീസിനും സൈബര്‍ സെല്ലിനും ഇവരെ \'പിന്തുടരാന്‍\' അല്‍പ്പം പാടുപെടേണ്ടി വന്നു. എന്നാല്‍ ബന്ധുക്കളുടെ ഫോണ്‍ നമ്പറുകള്‍ ട്രെയ്‌സ് ചെയ്ത് അതിലെ കോളുകള്‍ പരിശോധിച്ച് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി സൈബര്‍ സെല്‍ പോലീസിന് അപ്പപ്പോള്‍ വിവരം നല്‍കിക്കൊണ്ടിരുന്നു. തുടര്‍ന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ പഴനിക്ക് കടന്നുകളയാന്‍ സാധ്യതയുള്ളതായി സൂചന ലഭിച്ചത്. ഇതോടെ പോലീസ് പഴനിക്ക് തിരിക്കുകയായിരുന്നു.
ലൈസന്‍സ് ആജീവനാന്തം റദ്ദാക്കും
ആറുപേരെ കാറിടിച്ച് കൊലപ്പെടുത്താന്‍ മന:പൂര്‍വം ശ്രമിച്ച ഷിബിന്റെ െ്രെഡവിംഗ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കാന്‍ പോലീസ് ആവശ്യപ്പെടും. കോടതിയില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മയക്കുമരുന്നുകള്‍ക്ക് അടിമയായ ഷിബിന്‍ ആറുപേരെ ബോധപൂര്‍വം കാറിടിച്ച് പൈശാചികമായി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കും.
ഷിബിനേയും അച്ഛനേയും റിമാന്‍ഡ് ചെയ്തു
ഷിബിനേയും അച്ഛനേയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ തുടരന്വേഷണങ്ങള്‍ക്കും വിശദമായ തെളിവെടുപ്പുകള്‍ക്കുമായി ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (1 hour ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (1 hour ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (2 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (2 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (2 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (2 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (2 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (3 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends