Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിസി ജോര്‍ജിന്റെ വയറു നിറയെ രഹസ്യങ്ങള്‍, മുഖ്യമന്ത്രിയുടെ വിനീത വിധേയനായ തൊമ്മിയാണ്‌ തിരുവഞ്ചൂര്‍, സുനില്‍ കുമാര്‍ വായില്‍ തോന്നിയത്‌ പറയുന്നു, ഇളകിമറിഞ്ഞ സഭ പിരിഞ്ഞു

19 JUNE 2013 12:53 AM IST
മലയാളി വാര്‍ത്ത.

നിയമസഭയില്‍ സോളാര്‍ വിഷയം കത്തിക്കയറി. ഇന്നും പ്രതിപക്ഷം പ്ലക്കാഡുകളുമേന്തിയാണ്‌ സഭയിലെത്തിയത്‌. ചോദ്യോത്തരവേളയുമായി പ്രതിപക്ഷം സഹകരിച്ചു. ഇതിനിടയിലാണ്‌ പ്രതിപക്ഷത്തു നിന്നും സിപിഐയിലെ വിഎസ്‌ സുനില്‍ കുമാര്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി ചോദിച്ചു കൊണ്ടു സംസാരിച്ചത്‌.
രണ്ടുപേരെ കുരുതി കൊടുത്തുകൊണ്ട്‌ മുഖ്യമന്ത്രി രക്ഷപ്പെടുകയാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പിലൂടെ 10,000 കോടിയുടെ അഴിമതിനടന്നുവെന്ന ചീഫ് വിപ്പിന്റെ പരാമര്‍ശം സഭ ചര്‍ച്ചചെയ്യണമെന്ന് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി അന്വേഷണത്തില്‍ ഇടപെടുന്നുവന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. മുഖ്യമന്ത്രിക്കെതിരായ അന്വേഷണം ആഭ്യന്തരമന്ത്രി വഴിതെറ്റിക്കുകയാണ്. പി.സി ജോര്‍ജ്ജിന്റെ വയറുനിറയെ രഹസ്യങ്ങളാണെന്ന് സുനില്‍കുമാര്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പു പതിനായിരം കോടിയുടേതെന്ന ആരോപണവും യുവജന സംഘടനകള്‍ക്കു നേരെ പോലീസ്‌ നടത്തിയ അതിക്രമവും ചര്‍ച്ചചെയ്യണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു അടിയന്ത്രിര പ്രമേയത്തിനു നോട്ടീസ്‌ നല്‍കിയത്.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഗ്രനേഡുകളാണ്‌ സമരക്കാര്‍ക്ക്‌ നേരെ പ്രയോഗിച്ചത്. കണ്ണീര്‍ വാതകത്തിനു ഉപയോഗിച്ച രാസ വസ്‌തു ഏതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ഒട്ടേറെപ്പേര്‍ ബോധരഹിതരായി. അഴിമതി മറയ്‌ക്കാന്‍ സമരക്കാരെ മര്‍ദ്ദിച്ച്‌ അവശരാക്കുന്നത്‌ ശരിയല്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയുടെ വിനീതവിധേയനായ തൊമ്മിയാണെന്ന് സുനില്‍കുമാര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ സുനില്‍ കുമാര്‍ വായില്‍ തോന്നുന്നത്‌ പറയുന്നു എന്നാണ്‌ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞത്‌. മുന്‍ സര്‍ക്കാര്‍ വാങ്ങിച്ച ഗ്രനേഡുകളാണ്‌ പോലീസ്‌ പ്രയോഗിച്ചത്. അതിന്റെ രേഖകള്‍ വേണമെങ്കില്‍ വയ്‌ക്കാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ടീം സോളാറിന് 10 രൂപയുടെ ഓര്‍ഡര്‍ പോലും നല്‍കിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ മറുപടി നല്‍കി.


സുനില്‍കുമാറിനെതിരെ തിരുവഞ്ചൂര്‍ നടത്തിയ പരാമശത്തില്‍ സഭ ആകെ ബഹളമായി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ ബഹളം ശക്തമാകുകയും തുടര്‍ന്ന് സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കി സഭ പിരിയുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (13 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (34 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (52 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (55 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends