Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശിവശങ്കര്‍ എല്ലാത്തിനും കൂട്ടുനിന്ന കഥ പുറത്തായി ..... സ്വപ്ന ഒടുവില്‍ കാലുവാരി ശിവശങ്കര്‍ പ്രതിയാകും? വെറും പത്തുമിനിറ്റ് കൊണ്ട് ശിവശങ്കറിന്റെ പ്ലാന്‍ പൊളിഞ്ഞു

02 AUGUST 2020 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

മ​ദ്യ​ത്തി​ന്‍റെ ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക്​ കു​പ്പി​ക​ൾ തി​രി​ച്ചെ​ടു​ക്കാ​നായി സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്.... നാലാം പ്രതിക്ക് വീണ്ടും പരോൾ...മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പരോൾ ലഭിക്കുന്നത്

ശബരിമല സ്വർണക്കൊള്ള... എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും  

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ മാരത്തണ്‍ ചോദ്യംചെയ്യലില്‍ നിന്നും സ്വപ്‌നയുമായി ശിവശങ്കറിന് ധനഇടപാടുകള്‍ ഉണ്ടെന്നത് വ്യക്തമാകുകയാണ് .അതിനു വേണ്ട മൊഴികളും രേഖകളും ലഭ്യമായിട്ടുണ്ട് എന്നാണ് ഏറ്റവും ഒടുവില്‍ അറിയാന്‍ കഴിയുന്നത് .ശിവശങ്കറുമായി തനിക്ക് കേവലം സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന പറഞ്ഞു ശിവശങ്കറിനെ രക്ഷപ്പെടുത്താനുള്ള ശ്രമവും പൊളിഞ്ഞിരിക്കുകയാണ് .സ്വാപ്ന ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി മാറ്റി പറഞ്ഞു എന്ന് വേണം വ്യക്തമാകുന്നത് .,അന്വേഷണത്തോട് സഹകരിക്കാതിരുന്നാല്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ കൂടി മനസ്സിലാക്കിയുള്ള അസാധാരണ നീക്കമാണ് ഇപ്പോള്‍ പ്രതികള്‍ തയ്യാറാക്കിയിരിക്കുന്നത് .

ആദ്യം ശിവശങ്കറിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അതെ സ്വപ്‌ന തന്നെ ഇപ്പോള്‍ അദ്ദേഹത്തെ കുടുക്കുന്ന വിധത്തിലുള്ള മൊഴിയാണ് ചോദ്യം ചെയ്യലിനിടയില്‍ നല്‍കിയിരിക്കുന്നത് . വീട്ടുകാരുമായി വിശദമായി സംസാരിച്ച് ബാങ്ക് ലോക്കര്‍ എടുക്കാന്‍ തനിക്കൊപ്പം നിന്ന തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണെന്നു സ്വപ്ന മൊഴി നല്‍കിയതോടെയാണ് കേസിന്റെ അവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത് . നയതന്ത്ര പാഴ്‌സലില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസില്‍ കസ്റ്റംസിനു നല്‍കിയ മൊഴിയിലാണ് ഇക്കാര്യം സ്വപ്‌ന വ്യക്തമാക്കിയത് . സ്വപ്നയുടെ 2 ബാങ്ക് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വര്‍ണാഭരണങ്ങളും എന്‍ഐഎ പിടിച്ചെടുത്തിരുന്നു. ഇതിലൊന്നാണ് ഈ ലോക്കര്‍. ശിവശങ്കറിന്റെ ആദായനികുതി റിട്ടേണുകള്‍ തയാറാക്കുന്ന ആളെന്ന നിലയിലാണു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ അദ്ദേഹം പരിചയപ്പെടുത്തിയതെന്നും മൊഴിയില്‍ പറയുന്നു. കള്ളക്കടത്തു നടത്തിയ സ്വര്‍ണത്തിന്റെ യഥാര്‍ഥ അളവ് മിക്കപ്പോഴും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരില്‍ നിന്നു മറച്ചു വച്ചിരുന്നതായും സ്വപ്നയും സന്ദീപും നല്‍കിയ മൊഴികളിലുണ്ട്.ഇത്തരത്തിലും വന്‍ തുക സ്വപ്‌നയും കൂട്ടരും വെട്ടിച്ചിട്ടുണ്ട് .അതിനാല്‍ ആ പണം നികക്ഷേപിച്ചതെവിടെ എന്നതാണ് ഇനി കസ്റ്റംസിനറിയേണ്ടത്.

21 തവണ കള്ളക്കടത്തു നടത്തിയപ്പോഴും പിടിക്കപ്പെടാത്തതിന് കാരണം കസ്റ്റംസിലെ ഉദ്യോഗസ്ഥരുടെ 
അനാസ്ഥ കൂടിയാണ്.അതിനാല്‍ വന്‍ തോതില്‍ തട്ടിപ്പ് നടത്താന്‍ കാരണമായത് ഇവരുടെ കൂടി സഹായം കൊണ്ടാണ് എന്നുപറഞ്ഞു ഇതുമായി ബന്ധമില്ലാത്തവരെയും കേസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമാണിതെന്നു സംശയിക്കുന്നു . നവംബര്‍, ഡിസംബറിലാണു സ്വര്‍ണക്കടത്ത് ഊര്‍ജിതമായത്. 3.5 കിലോഗ്രാം കടത്തിയാണു തുടക്കമെന്നാണു പ്രതികളില്‍ ചിലരുടെ മൊഴി. എന്നാല്‍, 5 10 കിലോഗ്രാം വീതം സ്വര്‍ണമുള്ള 18 പാഴ്‌സലുകള്‍ കടത്തിയെന്നാണു കസ്റ്റംസ് കരുതുന്നത്. കോവിഡ് ഭീതിയെ തുടര്‍ന്ന് ഇടയ്ക്ക് സ്വര്‍ണക്കടത്ത് നിലച്ചു. പിന്നീട് ഇക്കൊല്ലം ജൂണിലാണു പുനരാരംഭിച്ചത്. ഹവാല സംഘങ്ങള്‍ കൂട്ടത്തോടെ നിക്ഷേപമിറക്കിയതും ഇതോടെയാണ്. ജൂണ്‍ 24ന് 16.5 കിലോഗ്രാമും 28ന് 25 കിലോഗ്രാമും സ്വര്‍ണം കടത്തി. 30ന് എത്തിയ 30 കിലോഗ്രാം ആണു പിടികൂടിയത്. എന്നാല്‍, സ്വര്‍ണത്തിന്റെ തൂക്കം സംബന്ധിച്ച് ഓരോ പ്രതിയും ഓരോന്നു പറയുന്നതിനാല്‍, ഇനിയും വ്യക്തത വരാനുണ്ടെന്നാണു കസ്റ്റംസ് കരുതുന്നത്. യഥാര്‍ഥ കണക്ക് പ്രതികള്‍ മറച്ചുവയ്ക്കുന്നതായാണു സംശയം. എന്നാല്‍ ശിവശങ്കറിന് സാമ്പത്തിക ലാഭമുണ്ടായിട്ടുണ്ടോ എന്നതിനെ പറ്റി അന്വേഷിക്കാന്‍ ഇനിയും കൊച്ചിയിലേക്ക്
വിളിച്ചു വരുത്തും എന്ന് തന്നെയാണ് കരുതപ്പെടുന്നത് .ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നതോടെ
മുഖ്യമന്ത്രിയുടെ ഓഫീസില്‍ തട്ടിപ്പുസംഘത്തിനു വന്‍ സഹായം നല്‍കി എന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത് .


 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (1 hour ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (1 hour ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (1 hour ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (1 hour ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (1 hour ago)

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (2 hours ago)

മ​ല​യാ​ളി മ​രി​ച്ചു....  (3 hours ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (3 hours ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (3 hours ago)

റബർവിലയിൽ കുത്തനെ ഇടിവ്  (4 hours ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (4 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (4 hours ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (4 hours ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (4 hours ago)

Malayali Vartha Recommends