Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

വാര്‍ത്തകളില്‍ വീണ്ടും നേതാജി... രഹസ്യാന്വേഷണ പൊലീസ് വര്‍ഷങ്ങളോളം നിരീക്ഷിച്ച സന്യാസി നേതാജിയായിരുന്നോ എന്ന് സംശയം

21 APRIL 2015 09:01 AM IST
മലയാളി വാര്‍ത്ത.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച ദുരൂഹതകള്‍ അവസാനിക്കുന്നില്ല. പശ്ചിമബംഗാള്‍ രഹസ്യാന്വേഷണ പൊലീസ് വര്‍ഷങ്ങളോളം നിരീക്ഷിച്ച സന്യാസി നേതാജിയായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ വീണ്ടും ബലപ്പെട്ടിരിക്കുന്നത്. ഷൗല്‍മാരി ബാബ എന്നറിയപ്പെട്ടിരുന്ന സ്വാമി ശാരദാനന്ദ യഥാര്‍ഥത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നേതാജിയായിരുന്നുവെന്നാണ് കരുതുന്നത്.
അറുപതുകളില്‍ വര്‍ഷങ്ങളോളം ബംഗാളില്‍ സ്വാമി ജീവിച്ചിരുന്നു. മുഖം ഫോട്ടോകളില്‍ പതിയാതിരിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു ഇദ്ദേഹം. എപ്പോഴും മുഖംമറച്ചുകൊണ്ടാണ് സ്വാമി പ്രത്യക്ഷപ്പെട്ടിരുന്നത്. തന്റെ വിരലടയാളം എവിടെയും പതിയാനും സ്വാമി സമ്മതിച്ചിരുന്നില്ലെന്ന് പശ്ചിമബംഗാള്‍ രഹസ്യപ്പൊലീസിന്റെ രേഖകളില്‍ പറയുന്നു.
1962ല്‍ അദ്ദേഹത്തിന് സഞ്ചരിക്കാനായി ഒരു ടാക്‌സി വിളിച്ചപ്പോള്‍, അതില്‍ കയറുന്നതിന് മുമ്പുതന്നെ കാറിന്റെ ചില്ലുകള്‍ മറയ്ക്കപ്പെട്ടിരുന്നതായി ഒരു രേഖയില്‍ പറയുന്നു. മറ്റൊരിക്കല്‍ ഡോക്ടര്‍ പരിശോധിക്കാനെത്തിയപ്പോള്‍ മുഖം കമ്പിളികൊണ്ട് മറച്ചുപിടിച്ചതായും സൂചനയുണ്ട്. രക്തം പരിശോധിക്കാന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് വിസമ്മതിച്ച സന്യാസി, തന്റെ എക്‌സ്‌റേ എടുക്കാനും അനുവദിച്ചിരുന്നില്ല. സന്യാസിക്ക് ഒരു ശ്വാസകോശം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് 1963ല്‍ മനസ്സിലാക്കിയിരുന്നു.
നേതാജിയുടെ മരണം സംബന്ധിച്ച് ദുരൂഹതയുള്ളതിനാല്‍, 20 വര്‍ഷത്തോളം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അദ്ദേഹത്തിന്റെ ബന്ധുക്കളെ നിരീക്ഷിച്ചിരുന്നുവെന്ന വിവരം വെളിപ്പെട്ടതോടെയാണ് മറ്റു രഹസ്യങ്ങളുടെയും ചുരുളഴിഞ്ഞുതുടങ്ങിയത്. ശാരദാനന്ദ സ്വാമിയുടെ രഹസ്യ ജീവിതം അദ്ദേഹം നേതാജി തന്നെയായിരുന്നോ എന്ന സംശയം ബലപ്പെടുത്തുകയാണെന്ന് ബംഗാള്‍ പൊലീസിന്റെ രേഖകളിലൊന്നില്‍ പറയുന്നു.
ഫോട്ടോകളില്‍ മുഖം പതിയാതിരിക്കുന്നതിന് എപ്പോഴും പുകയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് സ്വാമി ഇരിക്കാറുണ്ടായിരുന്നത്. വിരലടയാളം പതിയാതിരിക്കുന്നതിന് എവിടെ സ്പര്‍ശിക്കുമ്പോഴും ഒരു തൂവാല ഉപയോഗിച്ചിരുന്നതായും രേഖകളില്‍ പറയുന്നു. എന്നാല്‍, സ്വാമി നേതാജിയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആശ്രമം അധികൃതര്‍ അഭിപ്രായപ്പെട്ടു. ജയ്പ്പാല്‍ഗുഡിയില്‍ അഞ്ചുവര്‍ഷത്തോളം ജീവിച്ചശേഷം ശാരദാനന്ദ സ്വാമി ഇപ്പോള്‍ ഉത്തരാഖണ്ഡിന്റെ ഭാഗമായ പര്‍വത പ്രദേശത്തേയ്ക്ക് താമസം മാറ്റിയെന്നും 1977ല്‍ അദ്ദേഹം ഡെറാഡൂണില്‍വച്ച് മരിച്ചതായും അവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (27 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (33 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (41 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (53 minutes ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (1 hour ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (1 hour ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends