Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കരിപ്പൂരിലേത് അപകടം തന്നെ; പക്ഷേ മുന്നറിപ്പ് അവഗണിച്ചു; മുന്നറിപ്പ് നല്‍കിയത് ഒന്‍പത് വര്‍ഷം മുമ്പ്; മഴക്കാലത്ത് റെയില്‍വേ ലാന്‍ഡിങിന് അനുവദിക്കാന്‍ പാടില്ലെന്ന് ഏവിയേഷന്‍ സേഫ്റ്റി അഡൈ്വസറി കമ്മിറ്റി നിര്‍ദേശം നല്‍കിയത് 2011 യില്‍

08 AUGUST 2020 10:03 AM IST
മലയാളി വാര്‍ത്ത

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ തെന്നിമാറിയുണ്ടായ ദുരന്തം അപ്രതീക്ഷിതമായുണ്ടായ അപകടം തന്നെയാണ്. എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മഴക്കാലത്ത് ലാന്‍ഡിങ് അനുവദിക്കരുതെന്ന മുന്നറിപ്പ് അവഗണിക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ ഉപദേശക സമിതിയിലെ അംഗമായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ ഒന്‍പതു വര്‍ഷം മുന്‍പാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയത്. ആ നിര്‍ദേശം വെറുതെയല്ലെന്ന് മനസ്സിലായത് 2020 ഓഗസ്റ്റ് ഏഴിനാണെന്നു മാത്രം. മംഗലാപുരം വിമാനത്താവളത്തിലെ ലാന്‍ഡിങ് ദുരന്തത്തിനു ശേഷം താന്‍ നല്‍കിയ നിര്‍ദേശം അവഗണിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്.

താഴേയ്ക്കു ചെരിവുള്ള ഒരു ടേബിള്‍ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലേത്. റണ്‍വേയുടെ അവസാനമുള്ള ബഫര്‍ സോണിനും ആവശ്യമായ വലുപ്പമില്ല. സാധാരണഗതിയില്‍ 240 മീറ്റര്‍ ബഫര്‍ സോണ്‍ വേണമെങ്കില്‍ ഇവിടെ 90 മീറ്റര്‍ മാത്രമാണുള്ളത്. കൂടാതെ രണ്ട് വശത്തും 100 മീറ്റര്‍ സ്ഥലം വേണമെന്നത് കരിപ്പൂരില്‍ 75 മീറ്ററായി കുറഞ്ഞു. നീളം കുറഞ്ഞ ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള റണ്‍വേയ്ക്കാണ് അന്ന് ഡിജിസിഎ അനുമതി നല്‍കിയതെന്നും ക്യാപറ്റന്‍ മോഹന്‍ രംഗനാഥ് പറയുന്നു.

ഒരു ടേബിള്‍ ടോപ്പ് റണ്‍വേയില്‍ മഴ പെയ്യുമ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് ഒരു മാര്‍ഗനിര്‍ദേശവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2011 ജൂണ്‍ 17ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അഡൈ്വസറി കമ്മിറ്റിയ്ക്ക് സമര്‍പ്പിച്ച കത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അപകടസാധ്യത സംബന്ധിച്ച് സുപ്രധാന കാര്യങ്ങള്‍ പറയുന്നുണ്ട്. റണ്‍വേയുടെ അവസാനഭാഗത്തുണ്ടാകേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ റണ്‍വേ 10 അപ്രോച്ച് അനുവദിക്കരുത്. വിമാനത്താവളത്തിലെ റണ്‍വേയുടെ അവസാനം 240 മീറ്റര്‍ ബഫര്‍ സോണ്‍ അടിയന്തരമായി കൂട്ടിച്ചേര്‍ക്കണം. കൂടാതെ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ റണ്‍വേയുടെ നീളം കുറയ്ക്കുകയും ചെയ്യണം. ഇങ്ങനെയാണ് കത്തില്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ പറയുന്നത്. റണ്‍വേ അവസാനിച്ചിട്ടും വിമാനത്തിന് നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ റണ്‍വേയുടെ അവസാനം സുരക്ഷാ സംവിധാനങ്ങളില്ലെന്നും ഐ.എല്‍.എസ് ലോക്കലൈസര്‍ ആന്റിന സ്ഥിതി ചെയ്യുന്നത് ഒരു കോണ്‍ക്രീറ്റ് സ്ട്രക്ചറിലാണെന്നും അതിനു ശേഷം കുത്തനെ ചെരിവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മംഗലാപുരത്ത് എയര്‍ ഇന്ത്യ വിമാനം സമാനമായ രീതിയില്‍ അപകടത്തില്‍പ്പെട്ടതിനു പിന്നാലെയായിരുന്നു കോഴിക്കോട് വിമാനത്താവളത്തിന്റെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ടും സമര്‍പ്പിക്കപ്പെട്ടത്. മംഗലാപുരം ദുരന്തം ഒഴിവാക്കാവുന്നതായിരുന്നുവെന്നും റണ്‍വേ സാഹചര്യങ്ങള്‍ എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ മെച്ചപ്പെടുത്തണമെന്നും 2011ല്‍ നല്‍കിയ കത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. രണ്ട് വിമാനത്താവളങ്ങളുടെയും റണ്‍വേകളുടെ നീളം കുറയ്ക്കണമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. വിമാനത്താവളത്തില്‍ ഡിജിസിഎ സംഘങ്ങള്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ഈ അപകടത്തെപ്പറ്റി അവര്‍ ചിന്തിച്ചിരുന്നോ എന്നും ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ വ്യക്തമാക്കി.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി 120 അടി താഴേക്കുപതിച്ച് രണ്ടായി മുറിയുകയായിരുന്നു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. 190 യാത്രക്കാരുണ്ടായിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി കരിപ്പൂരിലിറങ്ങിയ ഐ.എക്‌സ്. 344 ദുബായ് കോഴിക്കോട് വിമാനമാണ് 7.52ന് അപകടത്തില്‍പ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (3 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (5 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends