Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

വിമാനത്തിനുള്ളിൽ ആദ്യം കണ്ടത് രക്ഷിക്കണേയെന്നു അലറി വിളിച്ച് കൊണ്ട് പുറത്തേയ്ക്ക് നീട്ടിയ ആ കരങ്ങൾ... രക്ഷാ പ്രവർത്തനത്തിനിടെ അയാളുടെ കൈകൾ അടര്‍ന്ന് കയ്യിലെത്തിയപ്പോൾ സ്തംഭിച്ചു... എന്നിട്ടും മനസ് പതറാതെ തുടർന്ന ആ രക്ഷാപ്രവർത്തനം! പുറത്ത് വരുമ്പോൾ ഞെട്ടലോടെ കേരളം

08 AUGUST 2020 02:08 PM IST
മലയാളി വാര്‍ത്ത

കരിപ്പൂരില്‍ ഉണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് കേരളം. 16 പേരാണ് അപകടത്തില്‍ മരിച്ചത്. 171 പേര്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ഇപ്പോഴിതാ വിമാനാപകടം നടന്ന സ്ഥലത്ത് ആദ്യമെത്തിയവരിൽ ഒരാളായ അഭിലാഷിന്റെ വാക്കുകളാണ് പുറത്ത് വരുന്നത്. വിമാനത്തിനുള്ളിൽ ആദ്യം കണ്ടത് രക്ഷിക്കണേ എന്നു നിലവിളിക്കുന്ന ഒരു പുരുഷനെയാണ്. ആർത്തനാദത്തോടെ നിലവിളിച്ച അയാൾ സീറ്റിനിടയിൽ കുടുങ്ങിയതാണ്. രക്ഷിക്കണമെന്നു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ, കയ്യിൽ പിടിച്ചു മുകളിലേക്കു വലിച്ചു. കൈകൾ അടർന്ന് എന്റെ കയ്യിലെത്തി.’ ഇപ്പോഴും അഭിലാഷിന്റെ കണ്ണുകളിൽ ആ അമ്പരപ്പ് മാറുന്നില്ല. കൊണ്ടോട്ടി എയർപോർട്ട് ക്രോസ് റോഡിൽ പാലയ്ക്കാപറമ്പ് മുതലേക്കോടം വീട്ടിൽ എം.അഭിലാഷ് കാതടിപ്പിക്കുന്ന ഒരു ശബ്ദം കേട്ടിട്ടാണ് വീടിനു പുറത്തെത്തുന്നത്. അഭിലാഷിന്റെ വീടിനു മുകളിലെത്തിയാൽ വിമാനത്താവളം കാണാം.

എന്തോ അപകടമാണെന്നു മനസ്സിലാക്കിയ അഭിലാഷ് ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടി. പിക് അപ് എടുത്തുകൊണ്ട് കൂട്ടുകാരെയും വിളിച്ചാണ് അഭിലാഷ് പോയത്. എയർപോർട്ട് ക്രോസ് റോഡിലെ ഗേറ്റിലെത്തിയപ്പോഴേക്കും കുറച്ചു നാട്ടുകാർ അവിടെ കൂടി നിൽക്കുന്നു. പൊലീസ് ഗേറ്റിനു മുന്നിൽ ആളുകളെ തടഞ്ഞു. അകത്തു നിന്നു നിലവിളികൾ കേൾക്കാമായിരുന്നെന്ന് അഭിലാഷ് പറയുന്നു. ഒടുവിൽ ആളുകൾ ബഹളം വച്ച് ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറി. അകത്തുകയറിയ അഭിലാഷ് കാണുന്നത് നടുവെ മുറിഞ്ഞു 3 കഷ്ണങ്ങളായ വിമാനമാണ്. അതിനുള്ളിൽ ജീവനു വേണ്ടി പിടയുന്ന ആളുകളെയും. ആദ്യം മരവിച്ചു പോയ അഭിലാഷ് അകത്തേക്ക് ഓടിച്ചെന്ന് ആളുകളെ വാരിയെടുത്തു.

കോവിഡാണ് സൂക്ഷിക്കണമെന്നൊക്കെ ആരൊക്കെയോ വിളിച്ചു പറയുന്നത് അഭിലാഷ് കേട്ടു. എന്നാൽ, ജീവനുവേണ്ടി പിടയുന്നവരുടെ മുന്നിൽ തങ്ങൾക്ക് അതൊന്നും തടസ്സമായില്ലെന്നു അഭിലാഷ് പറയുന്നു. നടുഭാഗത്തുണ്ടായിരുന്നവരെ വേഗം രക്ഷിച്ചെടുക്കാൻ സാധിച്ചു. കുറെ മൃതശരീരങ്ങൾ ചതഞ്ഞരഞ്ഞതായി അഭിലാഷ് പറഞ്ഞു. വിമാനത്തിന്റെ പിൻഭാഗം കുന്നിനു മുകളിൽ നിന്ന് താഴേക്ക് കുത്തിനിൽക്കുന്ന നിലയിലായിരുന്നു. മുൻഭാഗം വേർപെട്ട് മാറിയും. ഈ രണ്ടു സ്ഥലങ്ങളിലുള്ളവരെ രക്ഷിച്ചെടുക്കാൻ കുറേ ബുദ്ധിമുട്ടി. മതിൽ പൊളിച്ചാണ് പൈലറ്റ് ഉൾപ്പെടെ മുൻഭാഗത്തുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. ആദ്യം രക്ഷപ്പെടുത്തിയ 7 പേരെ അഭിലാഷും കൂട്ടുകാരും പുറത്തെത്തിച്ച് പിക്ക് അപ്പിൽ കയറ്റി. ആംബുലൻസുകളൊന്നും ആ സ്ഥലത്ത് എത്തിയിട്ടില്ലായിരുന്നെന്ന് അഭിലാഷ് പറയുന്നു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു പറക്കുകയായിരുന്നെന്ന് അഭിലാഷ് പറഞ്ഞു. പിക് അപ് കൂടാതെ നാട്ടുകാരുടെ കുറേയേറെ കാറുകളിലും ആളുകളെ കൊണ്ടുപോയി. മറക്കാനാകാത്ത ദിവസമെന്നു മാത്രമാണ് അഭിലാഷ് പറയുന്നത്.

ഒരു കുന്നിന്‍മുകളിലാണ് കരിപ്പൂര്‍ വിമാനത്താവളം. 2700 മീറ്റര്‍ റണ്‍വേ. രണ്ടറ്റത്തും താഴ്ന്ന ഇടം. കനത്ത മഴ പെയ്യുന്നതിനിടെയാണ് വൈകീട്ട് ഏഴരയോടെ പൈലറ്റ് ഡി വി സാഥെ ലാന്‍ഡിങിന് ശ്രമിക്കുന്നത്. ആദ്യ ശ്രമത്തില്‍ ലാന്‍ഡിങ് നടന്നില്ല. രണ്ടാം ശ്രമത്തില്‍ പിഴച്ചു. റണ്‍വേയുടെ പകുതി പിന്നിട്ട ശേഷമാണ് പുറകുവശത്തെ ചക്രങ്ങള്‍ നിലംതൊട്ടത്. അവിടെ നിന്ന് 25 മീറ്റര്‍ മാറിയ ശേഷം മുന്‍ ചക്രവും. കൈവിട്ടുപോയെന്ന് മനസ്സിലാക്കിയപ്പോള്‍ നിയന്ത്രിക്കാന്‍ ക്യാപ്റ്റന്‍ അവസാന ശ്രമം നടത്തി. മഴയായതിനാല്‍ അത് നടന്നില്ല. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതില്‍ തകര്‍ത്ത് പുറത്തേക്ക്. നാല്‍പ്പതടി താഴ്ചയിലേക്ക് കുത്തനെ വീണു. രണ്ടായി പിളര്‍ന്നു.

രാജ്യത്തെ ഞെട്ടിച്ച മംഗളുരു വിമാനദുരന്തത്തില്‍ വിമാനം പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. ഇന്ധനം കത്തിയതിനാലാണ് ഇതെന്ന് പിന്നീട് കണ്ടെത്തി. ഇത് ഒഴിവാക്കാനാണ് ഇന്ധനം പൂര്‍ണമായും തീര്‍ത്ത് ലാന്‍ഡിംഗിന് പൈലറ്റ് സാഥേ ശ്രമിച്ചത് എന്നാണ് സൂചന. ഒപ്പം കൈകോര്‍ത്ത് കോ പൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ് കുമാറും കൂടെ നിന്നു. മരണത്തിലേക്കാണ് പറന്നിറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ സാഥേ ആ അന്തിമ തീരുമാനമെടുക്കുമ്ബോള്‍ തിരിച്ചറിഞ്ഞിരിക്കണം. എങ്കിലും പരമാവധി ജീവനുകള്‍ കാത്തുകൊണ്ടാണ് അദ്ദേഹം വിമാനമിറക്കിയത്. പക്ഷേ കനത്ത മഴയായതിനാല്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് കണക്കുകൂട്ടലുകള്‍ വീണ്ടും തെറ്റിച്ചിരിക്കാമെന്നും വിദഗ്‍ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്താണ് സംഭവിച്ചതെന്ന് യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സടക്കം ലഭിക്കേണ്ടി വരും.

അപകടം നടന്ന് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിയെത്തി പൈലറ്റിനെ പുറത്തിറക്കിയപ്പോഴേക്ക് തന്നെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കോ പൈലറ്റ് അഖിലേഷ് കുമാര്‍ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു. അതേസമയം അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് പ്രാഥമിക വിവരം. സംഭവം ആദ്യം ശ്രദ്ധിച്ചില്ലായിരുന്നെന്ന് സ്ഥലത്ത് പട്രോളിംഗ് പാര്‍ട്ടി ചുമതലയിലുണ്ടായിരുന്ന അജിത് പറയുന്നു.

ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യൂണിറ്റ് കണ്‍ട്രോള്‍ റൂമിനെയും യൂണിറ്റ് ലെെനിനെയും അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച്‌ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍(എ ടി സി)ക്കുപോലും അറിയില്ലായിരുന്നുവെന്ന് ഇതുസംബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു.ഒരു സന്ദേശം ലഭിക്കുകയും പത്ത് മിനിറ്റിനുള്ളില്‍ 40 ഓളം സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ സമീപത്തെ ബാരക്കിലെത്തി. കൂടാതെ ക്യു ആര്‍ ടി ടീമും സി എ എസ് ഒ ടീമും സ്ഥലത്തെത്തി. അതേസമയം സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ 99 ശതമാനം യാത്രക്കാരയെും പരിക്കേറ്റ യാത്രക്കാരെയും മറ്റുഎള്ളവരയും ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിച്ചു. സി എ എസ് ഒ പെട്ടെന്നുതന്നെ പ്രാദേശിക സംസ്ഥാന അധികാരികളെയും അറിയിച്ചു.

വെള്ളിയാഴ്ച രാത്രി കരിപ്പൂരിലിറങ്ങിയ ഐ.എക്സ്. 344 ദുബായ് - കോഴിക്കോട് വിമാനമാണ് 7.52-ന് അപകടത്തില്‍പ്പെട്ടത്. കോക്പിറ്റ് ഉള്‍പ്പെടുന്ന ഭാഗം മതിലില്‍ ഇടിച്ചാണ് നിന്നത്. വലത് ചിറക് തകര്‍ന്ന് തെറിച്ചു. അപകടം മനസിലാക്കിയ പൈലറ്റ് മാനുവല്‍ ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ച്‌ നിര്‍ത്താന്‍ ശ്രമിച്ചതായി സൂചനയുണ്ട്. കനത്ത മഴയില്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വേഗത കുറവായതിനാലാണ് പൂര്‍ണമായ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ വോട്ടര്‍ പട്ടിക പു  (13 minutes ago)

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (32 minutes ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (52 minutes ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (58 minutes ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (1 hour ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (1 hour ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (1 hour ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (1 hour ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (1 hour ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (2 hours ago)

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (2 hours ago)

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (2 hours ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (2 hours ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (3 hours ago)

Malayali Vartha Recommends