കവിയും നാടക-സിനിമ ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

പ്രസിദ്ധ കവിയും നാടക-സിനിമ ഗാനരചയിതാവുമായ തിരുമല രേണുക നിവാസില്‍ ചുനക്കര രാമന്‍കുട്ടി (84) അന്തരിച്ചു. സംസ്കാരം ഇന്ന്. ചുനക്കര കാര്യാട്ടില്‍ കുടുംബാംഗമാണ്.
ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ പ്രശസ്തനായി. വിവിധ നാടക സമിതികള്‍ക്കായി നൂറുകണക്കിനു ഗാനങ്ങള്‍ എഴുതി. സിനിമയിലെ ആദ്യ ഗാനം 1978ല്‍ 'ആശ്രമം' എന്ന ചിത്രത്തിലായിരുന്നു. വ്യവസായ വകുപ്പില്‍ ജീവനക്കാരനായിരുന്നു.
2015-ല്‍ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചു. ദേവീ നിന് രൂപം ,സിന്ദൂരത്തിലകവുമായ്, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ പ്രശസ്തമായ ഗാനങ്ങള്‍ രചിച്ചു.
ഭാര്യ : പരേതയായ തങ്കമ്മ. മക്കള്‍ : രേണുക, രാധിക, രാഗിണി, മരുമക്കള്‍ : സി.അശോക് കുമാര്‍ ( ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥന് ), പി.ടി.സജി ( മുംബൈ റെയില്‍വേ ), കെ.എസ്. ശ്രീകുമാര്‍ (സിഐഎഫ്ടി).
https://www.facebook.com/Malayalivartha
























