കോവിഡ് ബാധിച്ചു മരിച്ച പലരെയും മരണപ്പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കുന്നതി നെതിരെ മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധസമിതി

കോവിഡ് മരണപ്പട്ടികയില്‍ നിന്നു പലരെയും സര്‍ക്കാര്‍ ഒഴിവാക്കുന്നതിനെതിരെ മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധസമിതി തന്നെ രംഗത്ത്. ഇതുവരെയുള്ള മരണങ്ങള്‍ വീണ്ടും ഓഡിറ്റ് നടത്തി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍, കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കാന്‍ തരംതിരിവു നടത്തുന്നതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശമാണ് പാലിക്കുന്നതെന്ന് അന്നു വാദിച്ച സര്‍ക്കാര്‍ ഇപ്പോള്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ ലഭിച്ചതോടെ വെട്ടിലായി.
കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ കൂടിവരുന്ന സമയത്ത് കൃത്യമായ കാരണങ്ങള്‍ പറയാതെ മാനദണ്ഡങ്ങള്‍ മാറ്റുന്നത് പൊതു, ശാസ്ത്ര സമൂഹങ്ങളില്‍ സംശയമുണ്ടാക്കും. ഔദ്യോഗിക വിവരങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും. ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം നടപടികള്‍ തിരുത്തണം. ശാസ്ത്രീയമായ മാര്‍ഗരേഖ തയാറാക്കണം.
ലോകാരോഗ്യ സംഘടനയും ഐസിഎംആറും നിര്‍ദേശിച്ചിരിക്കുന്നത് മരണത്തിന് ആദ്യത്തെയോ രണ്ടാമത്തെയോ കാരണം കോവിഡ് ആണെങ്കില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ്. ജൂലൈ 20 മുതലാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മാറ്റിയത്. കോവിഡ് ബാധിച്ചു മരിക്കുന്നവര്‍ക്കു മറ്റു രോഗങ്ങളുണ്ടെങ്കില്‍ അതിന്റെ പേരില്‍ അവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിത്തുടങ്ങി. കോവിഡ് ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ സ്രവം വീണ്ടും പരിശോധിക്കാനും തീരുമാനിച്ചു. കോവിഡ് ബാധിച്ച് മൂന്നും നാലും ആഴ്ച കഴിഞ്ഞാണ് മരണമെങ്കില്‍ പരിശോധനയില്‍ നെഗറ്റീവാകാന്‍ ഇടയുണ്ട്. ഇങ്ങനെയുള്ളവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്. ഇവയൊക്കെയാണ് സമിതി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍.
ആരോഗ്യ വകുപ്പിന്റെ കണക്കും കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തിരിമറിയെന്നതിന് തെളിവാകുന്നു. തിരുവനന്തപുരത്തെ കോവിഡ് ക്ലസ്റ്ററുകളെക്കുറിച്ചുള്ള ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ജൂലൈ 31 വരെയുള്ള മരണം 34; എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ 22 മാത്രം. ഇങ്ങനെ മരിച്ച 24 പേരുടെ സംസ്‌കാരം തിരുവനന്തപുരം നഗരസഭയുടെ ശാന്തികവാടത്തില്‍ മാത്രം നടത്തി; ഇതില്‍ 6 എണ്ണമേ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.
സംസ്ഥാന സര്‍ക്കാരിന്റെ കണക്കുപ്രകാരം കേരളത്തില്‍ ഇതുവരെ കോവിഡ് മരണം 126. എന്നാല്‍ ജില്ലകളില്‍നിന്നുള്ള കണക്കുപ്രകാരം 228 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.
https://www.facebook.com/Malayalivartha
























