ഇനി വലിയ കളികള്‍ മാത്രം.... കൊലകൊമ്പന്‍മാരെ വകവയ്ക്കാതെ സ്വപ്നയേയും കൂട്ടരേയും പൂട്ടിയ 9 മലയാളികളെ അമിത്ഷാ ഏറ്റെടുത്തത് വെറുതേയല്ല; ഷൗക്കത്ത് അലി ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചത് ആരും യാത്രചെയ്യാന്‍ മടിക്കുന്ന വഴി; രാഷ്ട്രീയ എതിര്‍പ്പുകള്‍ വകവയ്ക്കാതെ കൊടിസുനി ഉള്‍പ്പെടെയുള്ളവരെ കീഴ്‌പ്പെടുത്തിയ ഉദ്യോഗസ്ഥന് വൈകി വന്ന അംഗീകാരം

നമ്മുടെ സ്വപ്നയും കൂട്ടരും കാരണം മലയാളി അന്വേഷണ ഉദ്യോഗസ്ഥരുടെ മികവ് കടല്‍ കടന്ന് രാജ്യാന്തര ശ്രദ്ധ നേടുകയാണ്. മലയാളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അതും അമിത്ഷായുടെ ഗുഡ് ലിസ്റ്റില്‍ കയറിപ്പറ്റുക എന്നത് ചെറിയ കാര്യമല്ല. വലിയ കൊലകൊമ്പന്‍മാരുടെ എതിര്‍പ്പ് വകവയ്ക്കാതെ നടത്തിയ അന്വേഷണ മികവ് തന്നെയാണ് അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നേടിക്കൊടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുളള പുരസ്‌കാരം എന്‍.ഐ.എ അഡി.എസ്.പി എ.പി ഷൗക്കത്തലി ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിക്കുമ്പോള്‍ ഇത് ചങ്കൂറ്റത്തിനുള്ള അംഗീകാരമാണ്. ഷൗക്കത്തലിയും സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ സംഘത്തലവന്‍ എന്‍.ഐ.എ ഡിവൈ.എസ്.പി രാധാകൃഷ്ണപിളളയും ഉള്‍പ്പടെ ഒമ്പത് മലയാളികള്‍ക്കാണ് പുരസ്‌കാരം ലഭിക്കുന്നത്.
മലയാളി അന്വേഷണ ഉദ്യോഗസ്ഥര്‍ എക്കാലവും മികവ് കാട്ടുമെങ്കിലും അധികാര കേന്ദ്രങ്ങളില്‍ തട്ടി വീഴുകയാണ് പതിവ്. അധികാര കേന്ദ്രങ്ങളെ ഭയക്കാതെ കൃത്യമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ പ്രതികളെ അഴിക്കുളളിലാക്കുക. ഇതാണ് ഷൗക്കത്തലിയുടെ രീതി. പ്രലോഫനങ്ങളും ഭീഷണിയും അന്വേഷണത്തിനിടെ ഒട്ടനവധി ഉണ്ടായെങ്കിലും അതൊന്നും അദ്ദേഹത്തെ പിന്നോട്ടുവലിച്ചില്ല. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടുംക്രിമിനല്‍ കൊടിസുനി അടക്കമുളളവരെ രാഷ്ട്രീയ എതിര്‍പ്പുകള്‍ വകവയ്ക്കാതെ അകത്താക്കിയപ്പോള്‍ ഷൗക്കത്തലിയുടെ ഈ ധീരത കേരളം കണ്ടതാണ്.
1995ല്‍ ഒന്നാംറാങ്കോടെ കേരള പൊലീസില്‍ എസ്.ഐയായ ഷൗക്കത്തലി തലശേരി ഡിവൈ.എസ്.പിയായിരിക്കെ 2014ലാണ് ഡെപ്യൂട്ടേഷനില്‍ എന്‍.ഐ.എയിലെത്തിയത്.ഐസിസ് റിക്രൂട്ട്‌മെന്റ്, കനകമല കേസ്, തമിഴ്‌നാട്ടിലെ തീവ്രവാദക്കേസുകള്‍ എന്നിങ്ങനെ സുപ്രധാന കേസുകളുടെ അന്വേഷണം ഷൗക്കത്തിനായിരുന്നു. 150ലേറെപ്പേര്‍ കൊല്ലപ്പെട്ട പാരീസ് ഭീകരാക്രമണക്കേസില്‍ ഫ്രഞ്ച് ഏജന്‍സികളുമായി ചേര്‍ന്നുളള അന്വേഷണത്തിലും ഷൗക്കത്തലിയുണ്ടായിരുന്നു. ഒന്നിനെയും കൂസാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. കെടിസുനിയെയും സംഘത്തെയും അറസ്റ്റുചെയ്തതുതന്നെ ഇതിന് ഏറ്റവും മികച്ച ഉദാഹരണം. പകല്‍ വെളിച്ചത്തില്‍പ്പോലും ആരും പോകാന്‍ മടിക്കുന്ന മുടക്കോഴി മലയിലായിരുന്നു കൊടിസുനിയുടെയും സംഘത്തിന്റെയും ഒളിസങ്കേതം.
നാട്ടില്‍ കഴിയുന്നതിനെക്കാള്‍ സുഖത്തിലായിരുന്നു ക്രിമനില്‍ സംഘം ഒളികേന്ദ്രത്തില്‍ കഴിഞ്ഞിരുന്നത്. ഇഷ്ടമുളളതെല്ലാം ആവശ്യംപോലെ ലഭിക്കും. തങ്ങള്‍ക്കെതിരെ പൊലീസിന്റെ നീക്കങ്ങള്‍ കൊടി സുനി അപ്പപ്പോള്‍ അറിഞ്ഞുകൊണ്ടിരുന്നു. പൊലീസിലെ ചിലരായിരുന്നു ഇതിനുപിന്നില്‍. പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘം വഴികള്‍ പലത് സ്വീകരിച്ചെങ്കിലും അതെല്ലാം ഒറ്റുകാര്‍ പൊളിച്ചടുക്കി. ഇക്കാര്യം മനസിലാക്കിയ ഷൗക്കത്തലി രഹസ്യ ഓപ്പറേഷന്‍ നടത്താന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. വിശ്വസ്തരായവരെ മാത്രം ഇക്കാര്യം അറിയിച്ചു. മുടക്കോഴി മലയിലേക്കുളള എല്ലാ വഴികളും അടച്ച് പൊലീസിനെ വിന്യസിച്ചു. അപ്പോഴും പതിവ് വാഹന പരിശോധന എന്ന തോന്നല്‍ മാത്രം ഉണ്ടാക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. രക്ഷപ്പെടാനുളള വഴികള്‍ ഭദ്രമായി അടച്ചശേഷം ഇരുപതോളം പേരുമായി ഷൗക്കത്തലി നേരെ മുടക്കോഴി മഴയിലേക്ക് തിരിച്ചു.
ലുങ്കി ധരിച്ച് തോര്‍ത്തും തലയില്‍കെട്ടി ചെങ്കല്‍ തൊഴിലാളികളുടെ വേഷത്തിലായിരുന്നു ഷൗക്കത്തലിയും സംഘവും.കനത്തമഴയില്‍ മൊബൈല്‍ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയറ്റം. പുലര്‍ച്ചെ നാലിന് സുനിയുടെ ഒളിസങ്കേതം കണ്ടെത്തി. പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കെട്ടിയ ടെന്റില്‍ നിലത്ത് കമ്പിളി വിരിച്ചാണ് സുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞു പൊലീസ് അകത്തു കടക്കുമ്പോള്‍ കൊടി സുനി, ഷാഫി, കിര്‍മാണി മനോജ് എന്നിവരും മൂന്നു സഹായികളും സുഖനിദ്രയില്‍. പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കുചൂണ്ടി എതിരിടാനായി ശ്രമം. അര മണിക്കൂര്‍ നീണ്ടബലപ്ര യോഗത്തിലൂടെയാണ് സംഘത്തെ കീഴടക്കിയത്.
പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച പ്രതികളെ തേടി തലശേരി സി പി എം ഏരിയാ കമ്മറ്റി ഓഫീസില്‍ ഷൗക്കത്തലി എത്തി. നിങ്ങള്‍ക്ക് സ്‌റ്റേഷന്‍ ആക്രമിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസിലും കയറാമെന്ന് ഷൗക്കത്ത് അലി പറയുന്നതിന്റെ ദൃശ്യങ്ങള്‍ അന്ന് ചാനലുകളില്‍ ഏറെ പ്രചരിച്ചിരുന്നു. സ്വര്‍ണക്കടത്തുകേസിലും അദ്ദേഹത്തിന്റെ ഈ അന്വേഷണമികവ് രാജ്യം കണ്ടതാണ്. സ്വപ്നയേയും കൂട്ടരേയും
ചുമതലയേറ്റെടുത്ത് ഇരുപത്തിനാണ് മണിക്കൂറിനുളളില്‍ പൊക്കാന്‍ കഴിഞ്ഞത് ഇവരുടെ ഒടുക്കത്തെ ബുദ്ധിയാണ്. കേരള സര്‍ക്കാരും പോലീസും ഒരു സപ്പോര്‍ട്ടും ചെയ്യാതെ പിടിക്കുന്നത് കാണട്ടേയെന്ന് കയ്യും കെട്ടി നോക്കി നിന്നപ്പോഴാണ് പുലിമടയില്‍ പോയി പ്രധാന പ്രതികളായ സ്വപ്നയെയും സന്ദീപിനെയും ഒളിത്താവളം കണ്ടെത്തി കുടുക്കിയത്.
"
https://www.facebook.com/Malayalivartha
























