തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.... സ്റ്റേഷനിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം, സ്റ്റേഷന് താത്കാലികമായി അടച്ചുപൂട്ടി

തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .ഇതോടെ സ്റ്റേഷനിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു . തുടര്‍ന്ന് പോലീസ് സ്റ്റേഷന് താത്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു.തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി അണുനശീകരണം നടത്തി പോലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കിയതിനു ശേഷമാണ് സ്റ്റേഷന്റെ തുടര്‍ പ്രവര്‍ത്തികള്‍ നടത്തിയത്.
സിഐ അടക്കം മുപ്പതോളം പോലീസുകാരാണ് വിവിധയിടങ്ങളില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുള്ളത് . താത്കാലികമായി സമീപ സ്റ്റേഷനുകളില്‍ നിന്ന് പോലീസുകാരെ തിരുവമ്ബാടി സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചു. എവിടെനിന്നാണ് പോലീസുകാര്‍ക്ക് കോവിഡ് പിടിപെട്ടത് എന്ന് അറിവായിട്ടില്ല . സിഐ അടക്കം മുപ്പതോളം പോലീസുകാരാണ് വിവിധയിടങ്ങളില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുള്ളത് .
"
https://www.facebook.com/Malayalivartha
























