Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഐഎഎസും പത്താംക്ലാസും ഗുസ്തിയും നേര്‍ക്കുനേര്‍... സ്വപ്ന വരച്ച വലയില്‍ എം ശിവശങ്കര്‍ അവസാനം വീഴാതിരുന്നത് കൊണ്ട് മാത്രമാണ് പുറത്തിങ്ങാന്‍ പറ്റിയത്; ശിവശങ്കറിനെ കൊണ്ട് എന്തും സാധ്യമാക്കാമെന്ന് സ്വപ്ന സുരേഷിന്റെ വിശ്വാസം തകര്‍ത്തത് നൈസായി; സ്വപ്നയുമായുള്ള ബന്ധം തകരാതെ ചൈനീസ് കഥയേറ്റപ്പോള്‍ സ്വപ്ന അകത്തും ശിവശങ്കര്‍ പുറത്തുമായി

13 AUGUST 2020 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

ഐഎഎസ് ബുദ്ധിയും പത്താംക്ലാസും ഗുസ്തിയും തമ്മിലേറ്റുമുട്ടിയാല്‍ ആര് ജയിക്കുമെന്ന് കാണിച്ച് തരുന്നതാണ് സ്വപ്ന സുരേഷിന്റേയും സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറിന്റേയും സമീപ കാലത്തെ സംഭവങ്ങള്‍. ഒരു ഐഎഎസുകാരനെ വരുതിയില്‍ നിര്‍ത്താന്‍ പത്താം ക്ലാസൊന്നും വേണ്ടെന്ന് സ്വപ്ന പല തവണ കാട്ടിത്തന്നതാണ്. ഫ്‌ളാറ്റ് വിവാദം തുടങ്ങി ജോയിന്റ് അക്കൗണ്ടും ലോക്കറും വരെ പരിശോധിച്ചാല്‍ അത് വ്യക്തമാകും. പത്താംക്ലാസിനെ തോല്‍പ്പിക്കാനും രക്ഷപ്പെടാനുള്ള പഴുതിട്ട് ശിവശങ്കര്‍ ചില ഐഎഎസ് ബുദ്ധി ഇടയ്ക്ക് കാട്ടിയതും കാണാം. അവസാന നിമിഷം തോന്നിയ ഐഎഎസ് ബുദ്ധിയും അല്‍പം ദൈവസഹായവും ഒന്നു കൊണ്ട് മാത്രമാണ് ശിവശങ്കര്‍ പുറത്തും സ്വപ്ന അകത്തും കിടക്കുന്നത്.

കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര പാഴ്‌സല്‍ വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടപ്പോള്‍ ശിവശങ്കറിന്റെ ഐഎഎസ് ബുദ്ധിയും ഭാഗ്യവും ദൈവ സഹായവുമാണ് തുണയായത്. ശിവശങ്കറിനെ തേയ്ക്കാന്‍ സ്വര്‍ണം മറച്ച് വച്ച് സഹായിക്കണമെന്ന് സ്വപ്ന കെഞ്ചിയപ്പോള്‍ ഒരു ചൈനീസ് കഥ പറഞ്ഞാണ് ശിവശങ്കര്‍ രക്ഷപ്പെട്ടത്.

ജൂണ്‍ 30നാണ് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം എത്തിയത്. പാഴ്‌സലില്‍ സ്വര്‍ണമുണ്ടെന്ന കാര്യം വെളിപ്പെടുത്താതെയാണ് സ്വപ്ന ശിവശങ്കറിനോട് സഹായം അഭ്യര്‍ഥിച്ചത്. സ്വര്‍ണമെന്ന് പറഞ്ഞാല്‍ ശിവശങ്കര്‍ ബഹളമാക്കുമെന്ന് അറിഞ്ഞ് കൊണ്ടു തന്നെയാണ് മറച്ചുവച്ചത്. അപ്പോഴാണ് ശിവശങ്കര്‍ ചൈനാക്കഥ ഇറക്കിയത്.

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ വിവിധ തുറമുഖങ്ങളില്‍ കെട്ടിക്കിടന്നിരുന്നു. ഈ സാഹചര്യത്തില്‍ കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാന്‍ പ്രയാസമാണെന്നും അതാകും പാഴ്‌സലുകള്‍ വിട്ടുകിട്ടാന്‍ വൈകുന്നതെന്നും സ്വപ്നയോട് പറഞ്ഞതായി ശിവശങ്കര്‍ അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തി. സാധാരണ നിലയില്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ പാഴ്‌സല്‍ വിട്ടുകിട്ടുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും ശിവശങ്കര്‍ നിലപാടെടുത്തു.

ശിവശങ്കറില്‍നിന്ന് സഹായം ലഭിക്കാതായതോടെയാണ് സ്വപ്നയും സന്ദീപും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനൊപ്പം വിമാനത്താവളത്തിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. പിന്നീട് പാഴ്‌സലുകള്‍ തുറന്നു പരിശോധിച്ച ഉദ്യോഗസ്ഥര്‍ ശുചിമുറി ഉപകരണങ്ങള്‍ അടങ്ങുന്ന പെട്ടികളില്‍ ഒളിപ്പിച്ച 30 കിലോ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഭക്ഷ്യവസ്തുക്കളും ചെരിപ്പുകളും പെട്ടികളിലുണ്ടായിരുന്നു.

കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് ഗല്‍വാനില്‍ ജൂണ്‍ 16ന് ചൈനയുമായി സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സ് നല്‍കാത്തതിനെത്തുടര്‍ന്ന് കോടിക്കണക്കിനു രൂപയുടെ വസ്തുക്കള്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കെട്ടികിടന്നു. ആ സമയത്താണ് നയതന്ത്ര പാഴ്‌സലുകള്‍ യുഎഇയില്‍നിന്ന് എത്തുന്നത്. ഈ സമയത്താണ് തങ്ങളുടെ സാധനങ്ങളും പിടിച്ചു വച്ചതായി സ്വപ്ന സുരേഷ് പറയുന്നത്. പഴയ സ്വഭാവം വച്ച് ഉടനേ വിളിച്ച് പറയേണ്ടതായിരുന്നു. എന്നാല്‍ ചിലര്‍ക്ക് ചില സമയങ്ങളില്‍ ദൈവം തുണയായി എത്തുന്നതു പോലെ ശിവശങ്കറേയും ദൈവം തുണച്ചു. സ്വപ്നയെ പിണക്കാതെ എങ്ങനെ രക്ഷപ്പെടാം എന്നാണ് ശിവശങ്കര്‍ ചിന്തിച്ചത്. അന്നേരത്ത് ദൈവം മനസിലിട്ടുകൊടുത്ത കഥയാണ് ചൈനീസ് കഥ. എന്തായാലും ആ കഥയല്ല ഈ സ്വര്‍ണക്കഥയല്ലെന്ന് സ്വപ്നയ്ക്ക് അറിയാമായിരുന്നു. പക്ഷെ എന്തു ചെയ്യാം. പിന്നെയെല്ലാം വിധി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (9 minutes ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (21 minutes ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (34 minutes ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (1 hour ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (1 hour ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (1 hour ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (3 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (3 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (3 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (4 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (4 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (4 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (4 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (4 hours ago)

Malayali Vartha Recommends