സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം വീണ്ടും തെളിവെടുപ്പിനായി സെക്രട്ടറിയേറ്റിലെത്തി.... കള്ളക്കടത്ത് നടത്തിയ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് എന്‍ഐഎ മടങ്ങിയത്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം വീണ്ടും തെളിവെടുപ്പിനായി സെക്രട്ടറിയേറ്റിലെത്തി. പ്രധാനമായും സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുടെ മൊഴിയെടുക്കാനാണ് എന്‍ഐഎ സെക്രട്ടറിയേറ്റില്‍ എത്തിയത്. സംസ്ഥാനത്തിന്റെ അറിവോടെ എത്ര തവണ നയതന്ത്ര ബാഗുകളെത്തി എന്ന കാര്യത്തിലും എന്‍ഐഎ അന്വേഷണം നടത്തി.
കള്ളക്കടത്ത് നടത്തിയ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് എന്‍ഐഎ മടങ്ങിയത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് എന്‍ഐഎ സംഘം തെളിവെടുപ്പിനായി സെക്രട്ടറിയേറ്റില്‍ എത്തുന്നത്.
f
https://www.facebook.com/Malayalivartha
























