Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

'കളളക്കടത്തുകേസിൽ മുഖ്യമന്ത്രിയോട് രണ്ടു ചോദ്യം ചോദിച്ചതോടെ, മാടമ്പളളിയിലെ യഥാർഥ മനോരോഗി ആരെന്ന് മനസിലായല്ലോ അല്ലേ?എതിർക്കുന്നവരെയൊക്കെ പട്ടാപ്പകൽ ക്ലാസ് മുറിയിലും നടുറോഡിലും ഇല്ലാതാക്കിയവരാണ് സിപിഎമ്മുകാർ.....' തുറന്നടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

13 AUGUST 2020 08:18 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

സൈബർ ഇടങ്ങളിലെ രാഷ്ട്രീയമാണ് ഇപ്പോൾ ഏറെയും ചർച്ചയാകുന്നത്. എന്നാൽ സൈബര്‍ ഇടങ്ങളില്‍ തങ്ങളോട് അനുഭാവം പ്രകടിപ്പിക്കാത്തവരേയും ചോദ്യം ചോദിക്കുന്നവരെയും വളഞ്ഞും തിരിഞ്ഞും ആക്രമിക്കുന്നത് നേരത്തെ തന്നെ സിപിഎമ്മിന്റെ ശൈലിയാണെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അതില്‍ ഒടുവിലത്തേതാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായതെന്നും അദേഹം വിമര്‍ശം ഉയര്‍ത്തയിരിക്കുകയാണ്. 'എതിരാളികളെ കരിവാരിത്തേക്കാന്‍ സൈബര്‍ ഇടങ്ങളില്‍ പോരാളി ഷാജിമാരെ ഇറക്കുന്ന സിപിഎം തന്ത്രം അവര്‍ തുടങ്ങിയിട്ട് കാലം കുറേയായി. കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയോട് രണ്ട് ചോദ്യം ചോദിച്ചതോടെ മാടമ്പളിയിലെ യഥാര്‍ത്ഥ മനോരോഗി ആരെന്ന് മനസിലായല്ലോ അല്ലേ'- എന്നും മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ 'കൊട്ടി'പറഞ്ഞു.

വി.മുരളീധരന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

സൈബർ ഗുണ്ടകളെ ഉപയോഗിച്ച് എതിർക്കുന്നവരെ ഇല്ലാതാക്കുന്ന സിപിഎമ്മിന്റെ ശൈലിയെ വിമർശിക്കുന്ന കുറിപ്പുകളൊക്കെ വായിച്ചു. കൊലക്കത്തിയുപയോഗിച്ച് എതിരാളികളെ വകവരുത്തുന്ന അതേ ലാഘവത്തോടെ, സൈബ‍ർ ഇടങ്ങളിൽ തങ്ങളോട് അനുഭാവം പ്രകടിപ്പിക്കാത്തവരെയും ചോദ്യം ചോദിക്കുന്നവരെയും വളഞ്ഞും തിരിഞ്ഞും ആക്രമിക്കുന്നത് നേരത്തെ തന്നെ സിപിഎമ്മിന്റെ ശൈലിയാണ് . അതിൽ ഒടുവിലത്തേതാണ് ഇപ്പോൾ മാധ്യമപ്രവർത്തകർക്കുനേരെ ഉണ്ടായത്. എതിരാളികളെ കരിവാരിത്തേക്കാൻ സൈബർ ഇടങ്ങളിൽ പോരാളി ഷാജിമാരെയിറക്കുന്ന സിപിഎം തന്ത്രം അവർ തുടങ്ങിയിട്ട് കാലം കുറെയായി. ചിലർക്ക് അത് ഇപ്പോഴാണ് മനസിലായതെന്ന് മാത്രം!
സൈബർ ഇടത്തിൽ ഇല്ലാക്കഥകൾ മെനഞ്ഞ് ബിജെപി നേതാക്കൻമാരെ ഒളിഞ്ഞും തെളിഞ്ഞും വേട്ടയാടുന്നതിലായിരുന്നു ഇതുവരെ ഇവർക്ക് ഹരം. കേരളത്തിലെ ബിജെപി – സംഘപരിവാർ നേതാക്കൻമാർക്ക് എത്രയോ ദുരനുഭവങ്ങൾ പറയാനുണ്ടാകും. അധികാരവും ആൾബലവും ഉപയോഗിച്ച് സൈബർ പോരാളികളെ എക്കാലവും സംരക്ഷിച്ചിരുന്നത് സിപിഎമ്മും അവർ നിയന്ത്രിക്കുന്ന സർക്കാരും തന്നെയാണ്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് മാധ്യമപ്രവർത്തകനായ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ മാധ്യമപ്രവർത്തകർക്കെതിരെ സൈബർ ഇടത്തിൽ വാളോങ്ങിയത്. സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പറഞ്ഞത് മുഖ്യമന്ത്രിയുടെ അഭിപ്രായം അല്ലെങ്കിൽ അത് തുറന്നു പറയാനുളള ആർജവം പിണറായി വിജയന് ഇനിയെങ്കിലും കാട്ടണം.
സംഘപരിവാർ ഫാസിസമെന്നായിരുന്നു നാളിതുവരെ പല മാധ്യമങ്ങളും നിരീക്ഷകരും അലമുറയിട്ടിരുന്നത്. കളളക്കടത്തുകേസിൽ മുഖ്യമന്ത്രിയോട് രണ്ടു ചോദ്യം ചോദിച്ചതോടെ, മാടമ്പളളിയിലെ യഥാർഥ മനോരോഗി ആരെന്ന് മനസിലായല്ലോ അല്ലേ?

എതിർക്കുന്നവരെയൊക്കെ പട്ടാപ്പകൽ ക്ലാസ് മുറിയിലും നടുറോഡിലും ഇല്ലാതാക്കിയവരാണ് സിപിഎമ്മുകാർ. ഒടുവിൽ അധികാരത്തിന്റെ തണലിൽ കൊലപാതകികൾക്ക് സിപിഎമ്മിന്റെ താമ്രപത്രവും നൽകും . ആ ഗുണ്ടായിസത്തിന്റെ ഡിജിറ്റൽ രൂപമാണ് പോരാളി ഷാജിമാരിലൂടെ സിപിഎം ഇപ്പോൾ നടപ്പാക്കുന്നതെന്ന് ചുരുക്കം. അതൊക്കെ ചോദിച്ചാൽ " അതിലേക്കൊന്നും ഞാൻ കടക്കുന്നില്ല " എന്നങ്ങ് പറയാനെളുപ്പമാണ് സഖാവേ!
"ഞാൻ മാത്രമല്ല സാർ അവനുമുണ്ട് " എന്ന് പറഞ്ഞൊഴിഞ്ഞിട്ടും കാര്യമില്ല. നേതാക്കൾ നടത്തുന്ന പ്രസംഗങ്ങളിലെ വിമർശനത്തെയും സൈബർ ഇടങ്ങളിലെ തെറി വിളിയെയും ഒരേ തുലാസിൽ അളന്ന അങ്ങയുടെ കരുതൽ അപാരം തന്നെ!

മാധ്യമപ്രവർത്തകരേയും കുടുംബങ്ങളേയും സൈബറിടത്തിൽ അധിക്ഷേപിച്ചവരെ ഉടൻ പിടികൂടുമെന്നാണ് പത്രപ്രവർത്തക സംഘടനയുടെ പരാതിക്കൊടുവിൽ സർക്കാരിന്റെ മറുപടി. ഇതിനായി പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സത്യാവസ്ഥ കണ്ടെത്താനാണെങ്കിൽ ഡിജിപി നിയോഗിച്ച പൊലീസുകാർ ആദ്യം കയറിച്ചെല്ലേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തന്നെയാണ്. ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെയാണ്. അതിനുളള ധൈര്യം ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പൊലീസിനില്ലെങ്കിൽ ഈ അന്വേഷണം വെറും പ്രഹസനമാണ്!ഭരിക്കുന്ന സർക്കാരിന്റെ ഒത്താശയോടെ സൈബ‍ർ ഗുണ്ടകൾ അഴിഞ്ഞാടുന്ന മറ്റേതൊരു സംസ്ഥാനമുണ്ട് കേരളമല്ലാതെ രാജ്യത്ത് ? ഇത്തരക്കാരെ പാലൂട്ടിവളർത്തുന്നത് മുഖ്യമന്ത്രിയും സർക്കാരും സിപിഎമ്മുമാണ് എന്നതിന്റെ തെളിവാണ് അവരെ തള്ളിപ്പറയാത്ത പിണറായി വിജയൻ!!!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (1 hour ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (1 hour ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (2 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (2 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (2 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (4 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (4 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (4 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (4 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (5 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (5 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (5 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (5 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (5 hours ago)

Malayali Vartha Recommends