Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സ്വപ്ന അവതാരമാ... ഇവിടെ മനുഷ്യന്‍ കാര്യസാധ്യം നടത്തി 10 രൂപ കമ്മീഷന്‍ കിട്ടാന്‍ ക്ഷ, ണ്ണ വരയ്ക്കുമ്പോഴാണ് 1 കോടി രൂപ നൈസായി സ്വപ്ന സുരേഷ് കമ്മീഷന്‍ പറ്റിയത്; സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കേണ്ടി വന്ന ഗതികേട് വിശദീകരിച്ച് മുതലാളി; സന്ദീപ് വഴി വന്നെത്തിയ കോടികളുടെ പദ്ധതി സ്വപ്ന കൈപ്പടിയിലൊതുക്കിയത് തന്ത്രപൂര്‍വം

13 AUGUST 2020 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

മലയാളികള്‍ ഉള്ളയിടത്തെല്ലാം അടി കമ്മിഷനെ പറ്റിയാണ്. സര്‍വ മേഖലയിലും കമ്മീഷന്റെ കളികളാണ് ഉള്ളത്. നമ്മുടെ വീട് നമ്മുടെ പണം കൊണ്ട് പെയിന്റടിച്ചാല്‍ പോലും ആ ബില്ല് കൊണ്ട് കമ്മീഷന്‍ വാങ്ങുന്നവരാണ് നമ്മുടെ ആശാന്‍മാര്‍. എന്തിന് ഒരാള്‍ക്കൊരു പരസഹായം മുതല്‍ വസ്തു, ഫ്‌ളാറ്റ് തുടങ്ങിയ എന്തിനും കമ്മീഷന്‍ വാങ്ങുന്ന കാലമാണ്. സ്‌നേഹ ബന്ധം വേറെ വേറെ കമ്മീഷന്‍ വേറെ എന്നാണ് നാട്ടുനടപ്പ്. പക്ഷെ ഈ കമ്മീഷന്‍ വാങ്ങിയെടുക്കുന്നത് അത്ര ഈസിയല്ല. കമ്മീഷനെ ചൊല്ലി നാടന്‍ തെറിവിളിയും നാടന്‍ അടിയും മുതല്‍ ഹൈ ടെക് കൊലപാതകങ്ങള്‍ വരെ നടന്നിട്ടുണ്ട്. അങ്ങനെ മനുഷ്യര്‍ 10 രൂപ കമ്മീഷന്‍ കിട്ടാന്‍ പാടുപെടുമ്പോഴാണ് നമ്മുടെ സ്വപ്ന താരം സ്വപ്ന സുരേഷിന് കമ്മീഷന്‍ വകയായി ഒരു കോടി രൂപ കിട്ടിയെന്ന് അറിയുന്നത്. അരിയാഹാരം കഴിക്കുന്ന നമ്മള്‍ക്ക് അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ ദേ വരുന്നു കമ്മീഷന്‍ നല്‍കിയ മുതലാളി.

ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ സര്‍ക്കാരിന്റെ രണ്ടേക്കറില്‍ 140 ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയതിന് സ്വപ്നയ്ക്ക് കമ്മിഷന്‍ നല്‍കിയതായി യൂണിടാക് നിര്‍മ്മാണക്കമ്പനി ഉടമ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അമ്പരപ്പിക്കുന്ന മൊഴിയാണ് അന്വേഷണ സംഘത്തിന് നല്‍കിയത്. ലൈഫ് മിഷന്‍ കരാര്‍ കിട്ടിയത് സന്ദീപ് വഴിയാണ്. പിന്നെയെന്തിന് സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കിയെന്ന ചോദ്യത്തിലാണ് എല്ലാം തെളിഞ്ഞത്. അറബിയോട് സംസാരിച്ചു കരാര്‍ ഉറപ്പിക്കാന്‍ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണ്. അറബിയെ മെരുക്കി കാര്യങ്ങള്‍ നടത്തുക അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ സ്വപ്ന വേഗത്തില്‍ സ്വപ്ന അത് ഈസിയായി നടത്തി. ഇതിനു പകരമായാണ് സ്വപ്ന കമ്മീഷന്‍ ആവശ്യപ്പെട്ടത്. പതിനെട്ടരക്കോടിയുടേതായിരുന്നു ലൈഫ് മിഷന്‍ കരാര്‍. ഇതില്‍ പതിനാലു കോടിയും കിട്ടിയതായി സന്തോഷ് വെളിപ്പടുത്തി.

സംസ്ഥാന സര്‍ക്കാരുമായോ ഉദ്യോഗസ്ഥരുമായോ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. വടക്കാഞ്ചേരി നഗരസഭ നല്‍കിയ ഭൂമിയിലാണ് റെഡ് ക്രസന്റ് എന്ന യുഎഇയിലെ സന്നദ്ധ സംഘടന വഴി ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കുന്നത്. കൊച്ചി ആസ്ഥാനമായ യൂണിടെക് ബില്‍ഡേഴ്‌സിനാണ് കോണ്‍സുലേറ്റ് നിര്‍മ്മാണ കരാര്‍ നല്‍കിയിരുന്നത്. ലൈഫ് മിഷന്‍ സിഇഒയും കോണ്‍സുലേറ്റ് ജനറലും ഒപ്പുവച്ച ധാരണ പത്രത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മാണം നടക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ഉറപ്പിച്ചതിന് ഒരു കോടി കമ്മീഷന്‍ ലഭിച്ചെന്ന് സ്വപ്ന എന്‍ഐഎക്ക് മൊഴി നല്‍കിയിരുന്നു. ഈ പണം ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. ഈ പദ്ധതിക്ക് സര്‍ക്കാര്‍ നേരത്തേ 13കോടിക്ക് ഭരണാനുമതി നല്‍കിയെന്ന വിവരവും പുറത്തായിട്ടുണ്ട്. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ലൈഫ് മിഷന് കീഴിലെ പദ്ധതിയില്‍ പിന്നീട് യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു. ഇതോടെ 13 കോടിയുടെ ഫ്‌ളാറ്റ് പദ്ധതി 20 കോടിയായി. യുണിടെക്കിന് നിര്‍മ്മാണ ചുമതലയും നല്‍കി. ഇതുവഴിയാണ് സ്വപ്നക്ക് ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയത്.

അതേസമയം വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മാണത്തിനു യൂണിടാകിനു വഴിയൊരുക്കാനായി സര്‍ക്കാര്‍ ഏജന്‍സിയായ കോസ്റ്റ്‌ഫോഡിന്റെ എസ്റ്റിമേറ്റ് പോലും തള്ളിയിരുന്ന വിവരവും പുറത്ത് വരുന്നുണ്ട്. പകരം പ്ലാന്‍ പെര്‍മിറ്റെടുത്ത ശേഷം സ്വകാര്യ സംരംഭകര്‍ക്ക് ലഭിച്ചു.

പാവപ്പെട്ടവര്‍ക്കായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു ഫ്‌ളാറ്റ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 2.5 കോടി രൂപ സമാഹരിച്ചു. ഈ സര്‍ക്കാര്‍ വന്ന ശേഷം ഈ ഫണ്ട് ഉപയോഗിച്ചാണു 2.5 ഏക്കര്‍ സ്ഥലം 74 ലക്ഷം രൂപയ്ക്ക് വാങ്ങിയത്. ഒരിക്കലും നടക്കാത്ത കോടികള്‍ മറിയുന്ന ഈ പദ്ധതി അറബികളേയും വെട്ടി ഉദ്യോഗസ്ഥരേയും വെട്ടി നേടിക്കൊടുത്തത് സ്വപ്നയാണ്. ഇതിനുള്ള പ്രതിഫലമാണോ ഈ 1 കോടി കമ്മീഷനെന്നാണ് ഇനി കണ്ടെത്താനുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (8 minutes ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (20 minutes ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (33 minutes ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (1 hour ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (1 hour ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (1 hour ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (3 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (3 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (3 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (4 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (4 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (4 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (4 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (4 hours ago)

Malayali Vartha Recommends