വിശ്വാസം രക്ഷിക്കുമോ? മുഖ്യന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പ് എന്‍ഐഎക്ക് നില്‍കിയ റിപ്പോര്‍ട്ട് കുരുക്ക് മുറുക്കും; മുഖ്യമന്ത്രിക്ക് കീഴിലുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ നല്‍കിയ മൊഴി നല്‍കിയാല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ വെട്ടിലാക്കും

കഴിഞ്ഞ രണ്ടു വര്‍ഷമായി യുഎഇ കോണ്‍സുലേറ്റില്‍ നിന്നും നയതന്ത്രബാഗുകളെ കുറിച്ച് ഒരു റിപ്പോര്‍ട്ടും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മുഖ്യന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പ് എന്‍ ഐ എക്ക് റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു . അങ്ങനെയാണെങ്കില്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ സര്‍ട്ടിഫിക്കേറ്റ് സ്വപ്നയും സംഘവും നിര്‍മ്മിച്ചതാകണം. ഇല്ലെങ്കില്‍ സര്‍ട്ടിഫിക്കേറ്റ് ഇല്ലാതെ കസ്റ്റംസിന്റെ സഹായത്തോടെ കാര്യം സാധിച്ച് കാണണം.
നയന്ത്രബാഗുകള്‍ക്ക് കസ്റ്റംസ് ക്ലിയന്‍സ് നല്‍കണമെങ്കില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. നയതന്ത്രബാഗില്‍ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോണ്‍സുലേറ്റിന്റെ റിപ്പോര്‍ട്ടില്‍ പ്രോട്ടോകോള്‍ ഓഫീസര്‍ ഒപ്പിട്ടാല്‍ മാത്രമേ കസ്റ്റംസിന് ബാഗ് വിട്ടുനല്‍കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ അങ്ങനെയൊരു കീഴ് വഴക്കം നിലവിലില്ലെന്നാണ് സ്‌റ്റേറ്റ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട വ്യത്തങ്ങളില്‍ നിന്നറിയുന്നത്.
മുഖ്യമന്ത്രിക്ക് കീഴിലുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇപ്രകാരം മൊഴി നല്‍കിയാല്‍ വെട്ടിലാകുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.റ്റി. ജലീലാണ്. ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ തന്റെ നിര്‍ദ്ദേശ പ്രകാരം സി.ആപ്റ്റ് എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയതായി മന്ത്രി ജലീല്‍ വെളിപ്പെടുത്തിയിരുന്നു. പൊതുഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് അനുസരിച്ചാണെങ്കില്‍ മന്ത്രി ജലീലിന്റെ മന്ത്രിസ്ഥാനം പോലും അപകടത്തിലാകും. അതായത് സ്‌റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ അറിയാതെ എത്തിയ ബാഗേജ് ഒരു മന്ത്രി ഏറ്റുവാങ്ങാനാവില്ല . ഇത് തികച്ചും സാങ്കേതികമാണെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ ഗൗരവമാകും.
പൊതുഭരണ വകുപ്പ് കാണാത്ത പാര്‍സല്‍ എങ്ങനെ ഒരു മന്ത്രി ഏറ്റുവാങ്ങിയെന്ന ചോദ്യത്തിന് മന്ത്രി മറുപടി പറയേണ്ടി വരും. മതഗ്രന്ഥത്തിന്റെ കാര്യമായതു കൊണ്ട് പ്രതിപക്ഷം വിവാദം കടുപ്പിക്കാന്‍ സാധ്യതയില്ലെങ്കിലും കസ്റ്റംസ് കുരുക്ക് മുറുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മാര്‍ച്ച് നാലിന് കസ്റ്റംസ് കാര്‍ഗോയില്‍ നിന്നും പുറത്തേക്ക് കടത്തിയ 4479 കിലോ ഭാരമുള്ള നയതന്ത്ര ബാഗില്‍ മതഗ്രന്ഥങ്ങള്‍ക്കൊപ്പം സ്വര്‍ണ്ണം കടത്തിയതായാണ് കസ്റ്റംസ് സംശയിക്കുന്നത്.
ഇക്കാര്യത്തില്‍ മന്ത്രി കെറ്റി. ജലീലിനെ കസ്റ്റംസ് പൂര്‍ണമായി സംശയിക്കുന്നില്ല. മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണ്ണം കൊണ്ടുവന്നത് സ്വപ്നയും കൂട്ടാളികളുമാണെന്ന സംശയമാണ് കസ്റ്റംസിനുള്ളത്. എന്നാല്‍ മന്ത്രിയുടെ ഭാഗത്ത് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമുണ്ടെന്ന് കസ്റ്റംസ് കരുതുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ഇടപെടും. ജലീലിന്റെ പ്രോട്ടോക്കോള്‍ ലംഘനം കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ച് വരികയാണ്.
യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെ മതഗ്രന്ഥം പാഴ്‌സലായി വന്ന സംഭവത്തില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് അയച്ചത് തന്നെ മന്ത്രി ജലീലിന്റെ പ്രോട്ടോക്കോള്‍ ലംഘനം മനസിലാക്കാന്‍ വേണ്ടിയാണ് . ഇപ്പോള്‍ എന്‍ ഐ എയും പ്രോട്ടോക്കോളിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര ഡിപ്ലോമാറ്റിക് പാഴ്‌സലുകള്‍ വന്നുവെന്ന് അറിയിക്കണമെന്നാണ് കസ്റ്റംസും എന്‍ ഐ എയും സ്‌റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് . നേരിട്ട് എത്തി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചത് .
ജലീല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ സി ആപ്റ്റിന്റെ എം ഡി യെ മാറ്റിയിരുന്നു. മന്ത്രിക്ക് താത്പര്യമുള്ളയാളാണ് പിന്നീട് ഇവിടെ എംഡിയായി വന്നത്.
സിആപ്റ്റില്‍ നിന്നും യു എ ഇ എംബസിയുടെ സീലുള്ള ചില പാഴ്‌സലുകള്‍ പുറത്തേക്ക് പോയതിലെ ദുരൂഹത സ്ഥാപനത്തിലെ ജീവനക്കാര്‍ വഴിയാണ് പുറത്തറിഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം പുറത്തുവന്നത്. ഇക്കാര്യത്തിലാണ് കസ്റ്റംസ് കുരുക്ക് മുറുക്കുന്നത്.
നയതന്ത്ര പാഴ്‌സല്‍ വഴി മതഗ്രസ്ഥങ്ങള്‍ കൊണ്ടുവരാനോ അതിന് സംസ്ഥാനത്തിന് നികുതി ഇളവ് നല്‍കാനുള്ള സാക്ഷ്യപത്രം നല്‍കാനോ കഴിയില്ലെന്നാണ് ചട്ടങ്ങള്‍ പറയുന്നത്. എന്നിട്ടും എങ്ങനെ ബാഗ് പുറത്തേക്ക് പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ഇക്കാര്യത്തിലാണ് പ്രോട്ടോകോള്‍ ഓഫീസറോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. അപ്പോഴാണ് അദ്ദേഹം കൈമലര്‍ത്തുന്നത്.
കസ്റ്റംസിന് റിപ്പോര്‍ട്ട് നല്‍കുംമുമ്പ് പ്രോട്ടോക്കോള്‍ വകുപ്പ് സര്‍ക്കാര്‍ വ്യത്തങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടില്ലെന്നാണ് മനസിലാക്കുന്നത്.
https://www.facebook.com/Malayalivartha
























