സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനത്തില്‍ നിലവിലെ സ്ഥിതി തുടരാമെന്ന് ഹൈക്കോടതി

ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് ഹരിത ട്രിബ്യൂണല്‍ നിശ്ചയിച്ച 200 മീറ്റര്‍ ദൂരപരിധി പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനത്തില്‍ നിലവിലെ സ്ഥിതി തുടരാമെന്നു ഹൈക്കോടതി. നിലവില്‍ 50 മീറ്റര്‍ പരിധിയിലാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ നിശ്ചയിച്ച 50 മീറ്റര്‍ ദൂരപരിധി നടപ്പാക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണു ഹരിത ട്രിബ്യൂണല്‍ ഉത്തരവെന്നും ഹരിത ട്രിബ്യൂണല്‍ ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം ക്വാറികളുടെയും പ്രവര്‍ത്തനം നിര്ത്തേണ്ടിവരുമെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയുള്ള ഉത്തരവ് എന്ന നിലയ്ക്കാണ് താത്കാലിക സ്റ്റേ അനുവദിച്ചത്.
സംസ്ഥാനത്തെ ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ച് ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടത് പാലക്കാട് ജില്ലയില്‍നിന്നുള്ള ഒരു പരാതി പരിഗണിച്ചായിരുന്നു. അതു ചോദ്യംചെയ്ത് പാറമട ഉടമകളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പരിസ്ഥിതി വകുപ്പിന്റെ ഭാഗംമാത്രം കേട്ടാണ് ഹരിത ട്രിബ്യൂണല്‍ തീരുമാനമെടുത്തതെന്നാണ് പാറമട ഉടമകളുടെ ആരോപണം.
എല്ലാ കക്ഷികളുടെയും ഭാഗം കേള്‍ക്കാതെയാണ് ഹരിത ട്രിബ്യൂണല്‍ ഉത്തരവിലേക്കു പോയതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ അനുവദിച്ചത്.
https://www.facebook.com/Malayalivartha
























