ഡോക്ടറുടെ കുറിപ്പടി വേണ്ട; സംസ്ഥാനത്ത് ഇനി ആർക്കും കോവിഡ് പരിശോധന, പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താം

നേരത്തെ ഉണ്ടായിരുന്ന മാനദണ്ഡങ്ങളിൽ ചെറിയ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താമെന്ന് റിപ്പോർട്ട്. ഇതിനായി ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവിറക്കുകയുണ്ടായി. അതേസമയം തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നിർബന്ധമാക്കുകയുണ്ടായി. സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്ക് സ്രവമെടുക്കാൻ നഴ്സിനും ലാബ് ടെക്‌നീഷനും അനുമതി നൽകുകയും ചെയ്തു.
അതോടൊപ്പം തന്നെ ആർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്‍റിജന്‍ എന്നീ പരിശോധനകളാണ് നടത്താൻ കഴിയുന്നത് തന്നെ. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങളില്ലെങ്കിൽ സൗകര്യമുള്ളവർക്ക് വീടുകളിൽ ചികിത്സയ്ക്കുള്ള സൗകര്യം തെരഞ്ഞെടുക്കാവുന്നതാണ്. ലക്ഷണമുള്ളവരെയും ഗുരുതര നിലയിലുള്ളവരെയും ആരോഗ്യനിലയനുസരിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ കൊവിഡ് ആശുപത്രിയിലേക്കോ മാറ്റുകയും ചെയ്യും.
കേസുകൾ കൂടിയതോടെ `തന്നെ പരമാവധി പരിശോധനാ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സർക്കാർ നിശ്ചയിച്ച നിരക്കായിരിക്കും പരിശോധനയ്ക്ക് ഈടാക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്നലെ 1212 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 880 പേർ രോഗ മുക്തിനേടി. സംസ്ഥാനത്ത് മരിച്ച അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.1068 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. ഇതിൽ 45 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് 22 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























