Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഓണ സമ്മാനമെത്തി.... ഓണ ചന്തയും റെഡി! സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്നുമുതല്‍... 88 ലക്ഷം കുടുംബങ്ങള്‍ക്ക് സർക്കാരിന്റെ ഓണസമ്മാനം

13 AUGUST 2020 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നുമുതല്‍. 11 ഇനങ്ങള്‍ ഉള്‍പ്പെടുന്ന പലവ്യഞ്ജന കിറ്റ് 88 ലക്ഷം കുടുംബങ്ങള്‍ക്കാണ് വിതരണം ചെയ്യുക. എഎവൈ ( മഞ്ഞ) കാര്‍ഡുകാര്‍ക്കാണ് ആദ്യഘട്ടമായി കിറ്റ് നല്‍കുക. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവും പരിശോധിച്ച്‌ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കിയത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരാനുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചാണ് കിറ്റുകള്‍ തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

500 രൂപ വിലയുള്ള ഉത്പന്നങ്ങളാണ് കിറ്റുകളില്‍ ഉണ്ടാവുക. സപ്ലൈക്കോ വഴി തയ്യാറാക്കുന്ന ഇവ റേഷന്‍ കടയില്‍ എത്തിച്ചാണ് വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ അന്ത്യോദയ വിഭാഗത്തില്‍ പ്പെട്ട 5,95000 കുടുംബങ്ങള്‍ക്കാണ് വിതരണം ചെയ്യുക. പിന്നീട് 31 ലക്ഷം മുന്‍ഗണനാകാര്‍ഡുകള്‍ക്ക് വിതരണം ചെയ്യും.
ജൂലായ് മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് അവിടെ നിന്നാണ് ഓണക്കിറ്റുകള്‍ വിതരണം ചെയ്യുക. ഇത് കൂടാതെ റേഷന്‍ കടയില്‍ നിന്ന് കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചിരുന്ന മുന്‍ഗണനാ വിഭാത്തില്‍ പെട്ടവര്‍ക്ക് 15 രൂപാ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം സ്‌പെഷ്യല്‍ അരി നല്‍കും. ഓഗസ്റ്റ് 13 മുതല്‍ വിതരണം ആരംഭിക്കും.

ശനിയാഴ്‌ചവരെ കിറ്റ്‌ ലഭിക്കും. റേഷൻ കാർഡ്‌ നമ്പരിന്റെ അവസാന അക്കം പൂജ്യം, ഒന്ന്‌, രണ്ട്‌ ഉള്ളവർക്കാണ്‌ വ്യാഴാഴ്‌ച കിറ്റ്‌ നൽകുക. വെള്ളിയാഴ്‌ച മൂന്ന്‌, നാല്‌, അഞ്ച്‌ നമ്പർ വരുന്നവർക്കും ശനിയാഴ്‌ച ആറ്‌, ഏഴ്‌, എട്ട്‌, ഒമ്പത്‌ അക്കം അവസാനിക്കുന്നവർക്കും. പിങ്ക്‌ കാർഡുകാർക്ക്‌ 19 മുതൽ 22 വരെ കിറ്റ്‌ വിതരണം. 19ന്‌ പൂജ്യം, ഒന്ന്‌, 20ന്‌ രണ്ട്‌, മൂന്ന്‌, 21ന്‌ നാല്‌, അഞ്ച്‌, ആറ്‌, 22ന്‌ ഏഴ്‌, എട്ട്‌, ഒമ്പത്‌ എന്നീ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്‌. തുടർന്ന്‌ നീല, വെള്ള കാർഡുകാർക്കും കിറ്റ്‌ നൽകും.

റേഷൻകടകൾക്ക്‌ ഒരു കിറ്റിന്‌ ഏഴ്‌ രൂപവീതം വിതരണച്ചെലവായി നൽകും. ഇ പോസ്‌ മെഷീനിലെ ഇന്റർനെറ്റ്‌ തകരാറുകൾ പരിഹരിക്കുമെന്ന്‌ ഭക്ഷ്യവകുപ്പ്‌ അധികൃതർ പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് ഓണചന്തകള്‍ എല്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 12 മുതല്‍ ആരംഭിച്ച്‌ 10 ദിവസം നടത്തും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (10 minutes ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (22 minutes ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (35 minutes ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (1 hour ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (1 hour ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (1 hour ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (3 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (3 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (3 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (4 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (4 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (4 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (4 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (4 hours ago)

Malayali Vartha Recommends