സ്വര്‍ണക്കടത്ത് കേസ് പ്രതി റമീസ് മാന്‍വേട്ടക്കേസിലും റിമാന്‍ഡില്‍

സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡിലായിരുന്ന റമീസിനെ വാളയാറിലെ മാന്‍വേട്ടക്കേസില്‍ കഴിഞ്ഞ തിങ്കളാഴ്ച വനംവകുപ്പ് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പാലക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം ഇന്നലെ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യില്‍ ഹാജരാക്കി. കോടതി റിമീസിനെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചു.
പാലക്കാട് ഡിവിഷന് പരിധിയിലെ വാളയാര്‍ റെയ്ഞ്ചിനുകീഴില്‍ കോങ്ങാട്ടുപാടത്ത് 2014 ജൂലൈയില്‍ മൂന്നു മ്ലാവുകളെ വെടിയേറ്റ് ചത്തനിലയില്‍ കണ്ടെത്തിയ കേസില്‍ റിമീസിനെ പ്രതിചേര്‍ത്തിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും റിമീസ് രക്ഷപ്പെട്ടു. പിന്നീട് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചെങ്കിലും അതുണ്ടായില്ലെന്നാണ് വിവരം.
വനംവകുപ്പിന്റെ ചോദ്യംചെയ്യലുമായി പൂര്‍ണതോതില്‍ റമീസ് സഹകരിച്ചില്ലെന്നാണ് സൂചന. കുറ്റം സമ്മതിക്കാനും വിമുഖത കാണിച്ചു. എന്നാല്‍ പ്രതികളില്‍ ചിലരെ പരിചയമുള്ളതായി സമ്മതിച്ചു. സംഭവസമയത്ത് റമീസിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























