ആറ് ദിവസമായി പെട്ടിമുടിപ്പുഴയ്ക്ക് കരയില്‍ കാത്തിരിപ്പിലാണ് ഷണ്മുഖനാഥന്; തന്റെ മക്കളില്‍ ഒരാള്‍ മരിച്ചു, ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടുമില്ല, ദിനെശിനെയും നിധീഷിനെയും അവസാനമായി ഒരു നോക്ക് കാണാൻ പ്രതീക്ഷ കൈവിടാതെ അച്ചൻ
പെട്ടിമുടിയിൽ ഉണ്ടായ ദുരന്തത്തിന്റെ ആഘാതം ഇതുവരെ മാറിയിട്ടില്ല. പെട്ടിമുടിയില്‍ ലയങ്ങള്‍ക്ക് മുകളിലേക്ക് ഉരുള്‍ പൊട്ടി വീണ് മണ്ണിനടിയില്‍ പെട്ടും ഒഴുകിയും പോയവരുടെ മൃതദേഹം ഇപ്പോഴും രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തുകയാണ്. ഇതേതുടർന്ന് നൊമ്പരപ്പെടുത്തുന്ന പല കാഴ്ചകളാണ് പെട്ടിമുടിയില്‍ നിന്നും നാം ദിനംപ്രതി കാണുന്നത്. അങ്ങനെ അവസാനമായി ഒരു നോക്ക് എങ്കിലും ഉറ്റവരെ കാണാനായി കാത്തിരിക്കുന്നവരാണുള്ളത്. എന്നാൽ മണ്ണിനും ചെളിക്കും കല്ലിനും അടിയിലായ കൊച്ചു കുട്ടികളെ വരെ കണ്ടെത്താനുണ്ട്.
ഏവരെയും കണ്ണീരിലാഴ്ത്തുന്ന മറ്റൊരു ദൃശ്യമാണ് പുറത്തേക്ക് വരുന്നത്. ആറ് ദിവസമായി പെട്ടിമുടിപ്പുഴയ്ക്ക് കരയില്‍ കാത്തിരിക്കുകയാണ് ഷണ്മുഖനാഥന് എന്ന പിതാവ്. തന്റെ മക്കളില്‍ ഒരാള്‍ മരിച്ച വിവരം അറിഞ്ഞു. അടുത്തയാളെ ഇതുവരെ കണ്ടെത്താന്‍ പോലും ഇതുവരെ ഈ പിതാവിന് സാധിച്ചിട്ടില്ല. ഷണ്മുഖനാഥന്റെ മക്കളായ ദിനെശിനെയും നിധീഷിനെയുമാണ് പെട്ടിമുടി ദുരന്തത്തില്‍ കാണാതായിട്ട് ഇന്നേക്ക് ആറ് ദിവസം പിന്നിടുകയാണ്. എന്നാൽ മൂത്ത മകന് ദിനേശിന്റെ മൃതദേഹം മൂന്നാം ദിവസം പുഴയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഒപ്പം നിധീഷ് എവിടെയാണ് എന്ന് ഇതുവരെ യാതൊരു അറിവുമില്ല.
നിധീഷിന് വേണ്ടി ആറ് ദിവസമായി പുഴക്കരയില്‍ കണ്ണുംനട്ട് കാത്തിരിക്കുകയാണ് ഈ അച്ഛന്. ഷണ്മുഖനാഥന്റെ സഹോദരനും മുന്‍ പഞ്ചായത്ത് അംഗവുമായ അനന്തശിവന്റെ പേരക്കുട്ടികളുടെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാനാണ് ദിനേശും നിധീഷും പെട്ടിമുടിയില്‍ എത്തിയത് തന്നെ. ആ നീറുന്ന ഹൃദയം ആർക്കും താങ്ങാവുന്നതിനും അപ്പുറമുള്ള കാഴ്ചകളാണ് സമ്മാനിക്കുന്നത്.
https://www.facebook.com/Malayalivartha
























