Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

യു.എ.ഇ.യിൽനിന്നെത്തിയ നയതന്ത്ര പാഴ്‌സലുകൾപറ്റിയുള്ള അന്വേഷണം കൊഴുക്കുന്നു; ലഭ്യമായ രേഖകൾ ഹാജരാക്കാൻ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് കസ്റ്റംസിന്റെയും എൻ.ഐ.എ.യുടെയും സമൻസ് ; നൽകേണ്ട രേഖകൾ വിശദീകരിച്ചു

13 AUGUST 2020 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

യു.എ.ഇ.യിൽനിന്നെത്തിയ നയതന്ത്ര പാഴ്‌സലുകൾപറ്റിയുള്ള അന്വേഷണം ശക്തമാകുകയാണ്. ഇത് സംബന്ധിച്ചുള്ള ലഭ്യമായ രേഖകൾ ഹാജരാക്കാൻ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് കസ്റ്റംസിന്റെയും എൻ.ഐ.എ.യുടെയും സമൻസ് അയച്ച് കഴിഞ്ഞു . രണ്ടുവർഷത്തിനിടെ കോൺസുലേറ്റിൽ എത്തിയ നയതന്ത്ര പാഴ്സലുകളെക്കുറിച്ച് വ്യക്തത തേടിയാണിനൊരു തീരുമാനം . 20-നകം വിശദീകരണവും രേഖകളും നൽകണം. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് കമ്മിഷണർ എൻ.എസ്. ദേവാണ് കസ്റ്റംസിനായി സമൻസയച്ചത്. എൻ.ഐ.എ. . ഉദ്യോഗസ്ഥൻ സെക്രട്ടേറിയറ്റിലെത്തി പ്രോട്ടോകോൾ ഓഫീസർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകി. വിഷയത്തിൽ എൻ.ഐ.എ.യും കസ്റ്റംസും പ്രോട്ടോകോൾ ഓഫീസറെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

സ്വർണക്കടത്ത് കേസിലെ തെളിവായി ഉപയോഗിക്കാനാണ് രേഖകൾ. രേഖകൾ കേസിൽ ആവശ്യമാണെന്ന് സമൻസിൽ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യപ്പെട്ട രേഖകൾ നൽകാതിരിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്നും തെറ്റായവിവരങ്ങൾ നൽകുന്നത് ശിക്ഷാർഹമാണെന്നും കസ്റ്റംസ് വ്യക്തമാക്കി കഴിഞ്ഞു . നൽകേണ്ടത് ഈ രേഖകൾ ആണ്; 

# നയതന്ത്ര ചാനൽവഴി സാധനങ്ങൾ എത്തിക്കുമ്പോൾ ക്ലിയറൻസ് നൽകുന്ന പ്രോട്ടോകോൾ മാന്വലിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

# 2019-’20, 2020-’21 വർഷങ്ങളിൽ തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിനു നൽകിയ എക്‌സംപ്ഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്


#ഇതിന് അപേക്ഷ നൽകിയ ആളുടെയും സർട്ടിഫിക്കറ്റിൽ ഒപ്പിട്ടയാളുടെയും പേരും ഉദ്യോഗപ്പേരും

# യു.എ.ഇ. കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പിന്റെ മാതൃക.

20 ലക്ഷത്തിനുമേൽ വിലവരുന്ന സാധനങ്ങളുള്ള പാഴ്‌സലുകൾ നികുതിയില്ലാതെ വിട്ടുനൽകാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിപത്രം ഹാജരാക്കണം എന്ന നിർദേശം നൽകിയിട്ടുണ്ട് . 20 ലക്ഷത്തിൽ താഴെയുള്ളതിന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസറിൽനിന്നാണ് രേഖകൾ ഹാജരാക്കേണ്ടത്. എന്നാൽ, സോഫ്റ്റ്‌വേറിൽ അത്തരമൊരു നിബന്ധന ഉൾക്കൊള്ളിക്കാതിരുന്നതിനാൽ കസ്റ്റംസ് അധികൃതർ ഇക്കാര്യം കർശനമാക്കിയതുമില്ല. ഒന്നോ രണ്ടോ തവണയല്ലാതെ ഇത്തരം രേഖകളൊന്നും കോൺസുലേറ്റ് ഹാജരാക്കിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം.


ദുബായ് കോൺസുലേറ്റ് വഴി എത്തിയ മതഗ്രന്ഥങ്ങൾ സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനം ഉപയോഗിച്ച് എടപ്പാളിലേക്കുകൊണ്ടുപോയെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞിരുന്നു. ഇതിൽ പ്രോട്ടോകോൾ ലംഘനം നടന്നുവെന്നതും പാഴ്‌സലുകൾ സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നതും ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നതോടെ കസ്റ്റംസും ഇക്കാര്യം പരിശോധിക്കുന്നുണ്ട്. നയതന്ത്രപാഴ്‌സൽവഴി മതഗ്രന്ഥങ്ങൾ കൊണ്ടുവരാനോ അതിന് നികുതിയിളവ് നൽകാനുള്ള സാക്ഷ്യപത്രം നൽകാനോ പ്രോട്ടോകോൾ വിഭാഗത്തിനുകഴിയില്ല. എന്നിട്ടും ഇതിന് സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കസ്റ്റംസ് ക്ലിയറൻസിനുവേണ്ടി പ്രതികൾ വ്യാജരേഖകൾ നൽകിയിട്ടുണ്ടോയെന്ന സംശയവുമുണ്ട്. ഒപ്പുകൾ പരിശോധിക്കുന്നതോടെ ഇത് വ്യക്തമാവും. സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻ.ഐ.എ.യും ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (1 hour ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (1 hour ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (2 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (2 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (2 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (4 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (4 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (4 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (4 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (5 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (5 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (5 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (5 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (5 hours ago)

Malayali Vartha Recommends