സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട; ഒരു കിലോ സ്വര്‍ണവുമായി രണ്ട് പേര് പിടിയില്‍
സംസ്ഥാനത്തു വീണ്ടും അനധികൃത സ്വർണ കടത്തു പിടിച്ചു ..തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഒരു കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു
ഇന്നലെ രാത്രി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളില്‍ നിന്ന് 888 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിന്നും എത്തിയവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്തെ വ്യത്യസ്ത വിമാനത്താവളങ്ങളില്‍ നിരവധിയാളുകളാണ് സ്വര്‍ണം കടത്താന്‍ ശ്രമിക്കവെ പിടിയിലാകുന്നത്. കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് ശ്രമം പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha