70 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് പൊതുകിണര്‍ ഇടിഞ്ഞു താഴ്ന്നു

വയനാട് ജില്ലയിലെ വെണ്ണിയോട് കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് വലിയകുന്നില്‍ 70 കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന വലിയ പൊതു കിണര്‍ ഇടിഞ്ഞുതാഴ്ന്നു.
ആ കിണറിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന വീട്ടുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. 18 അടി വീതിയും 18 മീറ്റര്‍ താഴ്ചയുമുള്ള വലിയ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.
കിണറിനടുത്ത് 10 എച്ച്പി മോട്ടര്‍ സ്ഥാപിച്ച് കുന്നിനു മുകളില്‍ സ്ഥാപിച്ച സംഭരണിയിലേക്കു വെള്ളം എത്തിച്ചാണു കുടിവെള്ളമെത്തിച്ചിരുന്നത്.
മുകളിലിട്ട വലിയ ഇരുമ്പ് വലയും 18 അടി വീതിയുമുള്ള സിമന്റ് റിങ്ങുകളും കിണറിനുള്ളില്‍ സ്ഥാപിച്ചിരുന്ന 9 മോട്ടറും മണ്ണിനടിയിലായി.
കുടിവെള്ള പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
https://www.facebook.com/Malayalivartha
























