സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവേട്ട: തിരുവനന്തപുരത്ത് ഒരു കിലോ സ്വര്‍ണ്ണവുമായി കാസര്‍ഗോഡ് സ്വദേശികൾ പിടിയിൽ
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സ്വർണ്ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ രണ്ട് കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നായി ഒരു കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണിതെന്ന് കസ്റ്റംസ് അറിയിച്ചു.
അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിട്ടുണ്ട്. ഷാര്‍ജയില്‍ നിന്നുമെത്തിയ രണ്ട് ഒറ്റപ്പാലം സ്വദേശികളില്‍ നിന്നായി 29 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha