കോവിഡ്-19: എറണാകുളത്ത് ചികിത്സയിലിരുന്നയാൾ മരിച്ചു
കോവിഡ് ബാധിച്ച് എറണാകുളത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനയ്ക്കപറമ്പില്‍ അബ്ദുല്‍ ഖാദർ(73) ആണ് മരിച്ചത്.
ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നതായി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു. മരണം കോവിഡ് മൂലമാണ് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ഐവി ലാബിലേക്കയച്ചു.
https://www.facebook.com/Malayalivartha