പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കോവിഡ്
തലസ്ഥാന ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജയിലിലെ ഒരു ഉദ്യോഗസ്ഥനും രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് 98 പേരില്‍ നടത്തിയ പരിശോധനയിലാണ് 41 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 59 തടവുകാര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ബാധിതരുടെ എണ്ണം 101 ആയി. നിലവില്‍ 1200 തടവുകാരാണ് ജയിലിലുള്ളത്. കൂടുതല്‍ പേര്‍ക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയിലിലെ ഉദ്യോഗസ്ഥരും, തടവുകാരുമുള്‍പ്പെടെ മുഴുവന്‍ പേര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചു.
https://www.facebook.com/Malayalivartha