ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം... വന്ദേമാതരം ഗാനത്തിന്റെ പ്രൊമൊ പങ്കുവച്ച് മോഹന്‍ലാല്‍
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കുന്ന വന്ദേമാതരം പ്രത്യേക ഗാനത്തിന്റെ പ്രൊമൊ പങ്കുവച്ച് നടന് മോഹന്‍ലാല്‍. തന്റെ ഔദ്വോഗിക ഫേസ്ബുക് വഴിയാണ് ഗാനം പങ്കുവച്ചിരിക്കുന്നത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ ഗാനത്തിന്റെ പൂര്‍ണരൂപം പുറത്തുവിടും. ലാലും ഈ മ്യൂസിക് ആല്‍ബത്തില്‍ പാടുന്നുണ്ട്. പ്രശസ്ത വയലിനിസ്റ്റും കമേ്ബാസറുമായ എല്‍.സുബ്രമണ്യമാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എസ്.പി ബാലസുബ്രമണ്യം, ഹേമ മാലിനി, ഹരിഹരന്, സോനുഗിഗം, ശ്രേയ ഘോഷാല്‍, ജൂഹിചൗള തുടങ്ങിയവര്‍ ഒത്തുചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വയലിനിലും ഗിത്താറിലുമെല്ലാം വിദേശകലാകാരന്മാരും അണിനിരക്കുന്നു.
https://www.facebook.com/Malayalivartha