Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കൊടും ക്രിമിനൽ ! തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്ന് പ്രതിയുടെ മൊഴി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ

14 AUGUST 2020 07:21 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകളിൽ ഒന്നാണ് കൂടത്തായി കൊലപാതകലങ്ങൾ. ജോളി എന്ന ക്രിമിനൽ ബുദ്ധിയുടെ ഉടമയെ കേരളം ഞെട്ടലോടെയാണ് അറിഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനും സ്വത്ത് കൈക്കലാക്കാനും ജോളി നടത്തിയ അതി വിദഗ്ധമായ കൊലപാതക പരമ്പരകൾ മനഃശാസ്ത്രജ്ഞരെപ്പോലും ഞെട്ടിച്ചു കളഞ്ഞു. ഇപ്പോഴിതാ മറ്റൊരു കൂടത്തായി ഓര്മപെടുത്തുകയാണ് 

ബളാല്‍ അരിങ്കല്ലിലെ ആന്‍മേരി എന്ന 16 കാരിയുടെ മരണം.

വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് പതിനാറുകാരി മരിച്ചതോടെയാണ് കൊലപാതകം പുറംലോകമറിയുന്നത്. വീട്ടുകാരെ ഒഴിവാക്കി തന്നിഷ്ടപ്രകാരം ജീവിക്കാനും സ്വത്ത് കൈക്കലാക്കാനും ആല്‍ബിന്‍ ബെന്നിയെന്ന 22 വയസുകാരൻ കൊലനടത്താൻ തീരുമാനിച്ചത് ആദ്യം കോഴിക്കറിയില്‍ വിഷം ചേര്‍ത്തുകൊണ്ട്.

മാതാപിതാക്കളെയും സഹോദരിയെയും വകവരുത്താന്‍ നേരത്തെ തന്നെ ആല്‍ബിന്‍ പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഐസ്ക്രീം ഉണ്ടാക്കിയതിന്റെ രണ്ട് ദിവസം മുമ്ബ് വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറിയില്‍ ആല്‍ബിന്‍ വിഷം കലര്‍ത്തിയിരുന്നു. പിറ്റേദിവസം കഴിക്കാനായി ഫ്രിഡ്ജില്‍വെച്ച കറിയില്‍ വീട്ടിലുണ്ടായിരുന്ന എലിവിഷം കലര്‍ത്തി. രാവിലെ വീട്ടിലെ എല്ലാവരും ചിക്കന്‍ കറി കൂട്ടി ഭക്ഷണം കഴിച്ചു. സുഖമില്ലെന്ന് പറഞ്ഞ് ആല്‍ബിന്‍ മാത്രം ഒഴിഞ്ഞുമാറി. എലിവിഷം കറിയില്‍ കലര്‍ത്തിയിരുന്നെങ്കിലും വിഷം പഴകിയതായിരുന്നതിനാലും അളവ് കുറവായിരുന്നതിനാലും ചെറിയ വയറുവേദന മാത്രമാണ് കഴിച്ചവര്‍ക്ക് അനുഭവപ്പെട്ടത്.

പിന്നീട് വെബ് സൈറ്റുകളില്‍ വിഷങ്ങളെക്കുറിച്ച്‌ വിവരങ്ങള്‍ അന്വേഷിച്ച്‌ പഠിച്ച ശേഷമാണ് എലിവിഷമുപയോഗിച്ച്‌ കൊല നടത്തിയത്. തുടര്‍ന്ന് ആല്‍ബിന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത്. ആന്‍മേരിയും ആല്‍ബിനും ചേര്‍ന്നായിരുന്നു ഐസ്‌ക്രീം ഉണ്ടാക്കിയത്. ആരും കാണാതെ ആല്‍ബിന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുകയായിരുന്നു. കുട്ടി മരിച്ചതിനു പിന്നാലെയാണ് പിതാവ് ബെന്നിയെ (48) ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോ​ഗ്യ നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ആന്‍മേരിയുടെ മരണത്തിന് നാലു ദിവസം മുമ്ബ് വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയെന്നാണ് വിവരം. അന്നുതന്നെ ആന്‍മേരിയും പിതാവ് ബെന്നിയും കഴിച്ചിരുന്നു. ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.

അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആല്‍ബിന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്. ആല്‍ബില്‍ വെള്ളരിക്കുണ്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്. വിഷം കലര്‍ത്തിയ ഐസ്ക്രീം കഴിച്ച്‌ മരിച്ച അനിയത്തിയുടെ മരണാനന്തര ചടങ്ങിലും ആല്‍ബില്‍ പങ്കെടുത്തു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന അച്ഛനെ ആശുപത്രിയിലും സന്ദര്‍ശിച്ചു. പൊലീസിന് തന്നില്‍ സംശയമുണ്ടാകാതിരിക്കാനുള്ള എല്ലാ ശ്രമവും ആല്‍ബിന്‍ നടത്തിയിരുന്നു. കുടുബത്തെ മുഴുവന്‍ കൊലപ്പെടുത്തി സ്വത്ത് മുഴുവന്‍ തട്ടിയെടുക്കുക കൂടിയായിരുന്നു ആല്‍ബിന്‍ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

മഞ്ഞപ്പിത്തം ബാധിച്ചാണ് ആന്‍ മേരി മരിച്ചതെന്നായിരുന്നു ആദ്യവിവരം. മരണശേഷം കുട്ടിക്ക് കൊവിഡ് പോസറ്റിവ് ആണോ എന്ന് സംശയം ഉയര്‍ന്നു. തുടര്‍ന്ന് മാതാപിതാക്കളുടെയും സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (2 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (2 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (2 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (3 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (3 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (4 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (5 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (5 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (5 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (5 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (6 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (6 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (6 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (6 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (6 hours ago)

Malayali Vartha Recommends