സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യജ്ഞനങ്ങള് ഉള്‍പ്പെട്ട ഓണക്കിറ്റ് വിതരണം തുടങ്ങി... 500 രൂപ വിലയുള്ള കിറ്റാണ് പദ്ധതി പ്രകാരം പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ജനങ്ങള്‍ക്ക് ലഭ്യമാകും, അന്ത്യോദയ വിഭാഗത്തില്പെട്ടവര്ക്കാണ് ആദ്യഘട്ട കിറ്റുകള്‍ വിതരണം ചെയ്യുക
സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യജ്ഞനങ്ങള് ഉള്‍പ്പെട്ട ഓണക്കിറ്റ് വിതരണം തുടങ്ങി. 500 രൂപ വിലയുള്ള കിറ്റാണ് പദ്ധതി പ്രകാരം പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട 5,95,000 കുടുംബങ്ങള്‍ക്കാവും ആദ്യഘട്ടത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യുക. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുള്ളവര്‍ക്ക് നല്‍കും.
16 വരെ അന്ത്യോദയ വിഭാഗത്തിലുള്ള മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം. തുടര്‍ന്ന് 19, 20, 21, 22 തീയതികളില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യും. ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് നീല, വെള്ള കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ കിറ്റ് വിതരണം നടക്കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ ജൂലൈയില്‍ ഏതു കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് പ്രസ്തുത കടയില്‍ നിന്ന് ഓണക്കിറ്റും വാങ്ങണമെന്നാണു നിര്‍ദേശം
"
https://www.facebook.com/Malayalivartha