കാണാതെ പോകരുത് ഈ നല്ല മനസ്സ്....! ; നഷ്ടപ്പെട്ടു പോയ അഞ്ച് പവൻ സ്വർണ്ണവും പണവുമടങ്ങുന്ന പഴ്സ് തിരികെ നൽകി കടയുടമ മാതൃകയായി

മേലാറ്റൂരിൽ അഞ്ച് പവൻ സ്വർണവും പണവുമടങ്ങിയ ബാഗും പഴ്സും ഉടമസ്ഥർക്ക് തിരിച്ചുനൽകി മാതൃകയായി മലഞ്ചരക്ക് കടയുടമ. മേലാറ്റൂർ റെയിൽവേ ഗേറ്റിന് സമീപം മലഞ്ചരക്ക് കച്ചവടം നടത്തുന്ന കീഴാറ്റൂർ ഇല്ലിക്കൽ ബാലസുബ്രഹ്മണ്യനാണ് സ്വർണവും പണവുമടങ്ങുന്ന ബാഗും പഴ്സും വീണുകിട്ടിയത്.
ചോലക്കുളം നെടുങ്ങാപാറ ലക്ഷ്മി (മുണ്ടി)യുടേതാണ് ഒരു സ്വർണമാലയും പണവുമടങ്ങുന്ന പഴ്സ്. ലക്ഷ്മി തന്റെ കടയിൽ സാധനം വാങ്ങാൻ വന്നപ്പോൾ മറന്നുവെച്ച് പോവുകയായിരുന്നു.
ലക്ഷ്മിയുടെ ബാഗ് കടയുടെ സമീപത്തുനിന്നാണ് ലഭിച്ചതെന്ന് ബാലസുബ്രഹ്മണ്യൻ പറഞ്ഞു. ഉടൻ ഇവ രണ്ടും മേലാറ്റൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന്, സി.ഐ കെ. റഫീഖ്, ഉദ്യോഗസ്ഥരായ ഫക്രുദ്ദീൻ അലി, അജീഷ് എന്നിവരുടെ സാനിധ്യത്തിൽ ഉടമസ്ഥർക്ക് ഇവ തിരിച്ചുനൽകി.
https://www.facebook.com/Malayalivartha























