Widgets Magazine
29
Sep / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


7 വര്‍ഷം അകത്തോ പുറത്തോ... അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ വീട്ടില്‍ കയറി തല്ലിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസ് ഒരു ചോദ്യ ചിഹ്നമാകുന്നു; വിജയ് പി നായരെ പോലീസ് പൊക്കിയപ്പോള്‍ നീതി നടപ്പായെന്നുറച്ച് സമൂഹം; അപ്പോഴും നിയമം കൈയ്യിലെടുത്ത ഭാഗ്യലക്ഷ്മിയുടേയും കൂട്ടരുടേയും അറസ്റ്റിന്റെ അവസ്ഥ എന്താകും


ദിലീപിനെതിരെയുള്ള മൊഴിമാറ്റിയാൽ ലക്ഷങ്ങൾ വാഗ്ദാനം! അത് അനുസരിക്കാതെ മൊഴി നൽകിയാൽ കൊല്ലുമെന്നു ഭീക്ഷണിയും... പ്രോസിക്യുഷന്റെ സംശയം ശരിയാണ്... സാക്ഷികളുടെ കൂറുമാറലിന് പിന്നിലെ കാരണം കണ്ടെത്തി.... തുറന്ന് പറയാൻ ധൈര്യം കാണിച്ചത് മാപ്പുസാക്ഷി....


അടവ് മാറ്റി സിബിഐ... കോഫി ഷോപ്പിന് മുമ്പില്‍ വച്ച് ഈജിപ്ഷ്യന്‍ പൗരന് മൂന്നര കോടി നല്‍കിയെന്ന ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ച് യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍; ഈ മൊഴി ആരെയോ രക്ഷിക്കാനെന്ന് വ്യക്തമായതോടെ സിബിഐ അടവ് മാറ്റുന്നു


ശബരിമല വിധിയുടെ രണ്ടാം വാര്‍ഷികത്തിന്‍ വിജയ് പി നായര്‍ക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ അടി; പുരോഗമന'കാരികളുടെ കവിളത്തു കൂടി ആണ് അടിയേറ്റത്; സേഫ് സോണിലിരിക്കുന്ന ഫെമിനിസ്റ്റുകള്‍ക്ക് മറുപടിയുമായി ബിന്ദു അമ്മിണി


കിം ജോങ് ഉന്നിന്റെ മാപ്പ് കോപ്പാണ്; തങ്ങളുടെ പൗരനെ കൊന്നതില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയ; കിമ്മിന്റെ മാപ്പില്‍ എന്തോ കുഴപ്പമുണ്ട്; ഒപ്പം നില്‍ക്കാന്‍ ചൈനയില്ല; ദക്ഷിണ കൊറിയ യുദ്ധത്തിന് വന്നാന്‍ ഉത്തര കൊറിയ തീരും

ആദര്‍ശ മുഖ്യമന്ത്രിയെ പോലും മറന്നോ... സ്വപ്നയെ സഹായിക്കാന്‍ യൂണിടെക് വന്നപ്പോള്‍ തള്ളിമാറ്റിയത് കോസ്റ്റ്‌ഫോഡിനെ; ലൈഫ് മിഷനിലെ റെഡ്ക്രസന്റ് സഹായവുമായി ബന്ധപ്പെട്ട് ദുരൂഹത കൂട്ടുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്; സ്വപ്നക്ക് ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയ വഴി

14 AUGUST 2020 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം പരിമിതമായ എണ്ണം തീര്‍ത്ഥാടകര്‍ക്കു മാത്രം ദര്‍ശനം അനുവദിച്ചുകൊണ്ട് നടത്തും... 10 വയസില്‍ താഴെ പ്രവേശനമില്ല

7 വര്‍ഷം അകത്തോ പുറത്തോ... അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ വീട്ടില്‍ കയറി തല്ലിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസ് ഒരു ചോദ്യ ചിഹ്നമാകുന്നു; വിജയ് പി നായരെ പോലീസ് പൊക്കിയപ്പോള്‍ നീതി നടപ്പായെന്നുറച്ച് സമൂഹം; അപ്പോഴും നിയമം കൈയ്യിലെടുത്ത ഭാഗ്യലക്ഷ്മിയുടേയും കൂട്ടരുടേയും അറസ്റ്റിന്റെ അവസ്ഥ എന്താകും

സഹോദനു പിന്നാലെ സഹോദരിയും... സഹോദരന്‍ കുഴഞ്ഞുവീണ് മരിച്ചെന്ന് വാര്‍ത്തകേട്ട് സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു

അടവ് മാറ്റി സിബിഐ... കോഫി ഷോപ്പിന് മുമ്പില്‍ വച്ച് ഈജിപ്ഷ്യന്‍ പൗരന് മൂന്നര കോടി നല്‍കിയെന്ന ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ച് യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍; ഈ മൊഴി ആരെയോ രക്ഷിക്കാനെന്ന് വ്യക്തമായതോടെ സിബിഐ അടവ് മാറ്റുന്നു

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റിയൂഡ് ഹൈവേ തുരങ്കമായ അടല്‍ രോതാംഗ് ടണലിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന്

യുഎഇയിലെ റെഡ് ക്രസന്റിന് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി സര്‍ക്കാര്‍ കൈമാറിയപ്പോള്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ തള്ളിയത് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനെയാണ് . റെഡ് ക്രസന്റ് പണം മുടക്കിയ വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മ്മാണം സ്വകാര്യ ഏജന്‍സിയായ യൂണിടാകിന് കൈമാറാന്‍ മുന്‍കൈയ്യെടുത്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണെന്നാണ് സൂചന.

വടക്കാഞ്ചേരിയില്‍ റെഡ് ക്രസന്റിന് താല്പര്യമുണ്ടെന്ന കത്ത് ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേ ദിവസമാണ് ശിവശങ്കര്‍ ലൈഫ് മിഷന് നല്‍കുന്നത്. അത് ശിവശങ്കറിന്റെ താത്പര്യം ആയിരുന്നോ അതോ മറ്റാരുടെയെങ്കിലും താത്പര്യമായിരുന്നോ എന്ന വിവരം ലഭ്യമായി വരുന്നതേയുള്ളു. ധാരണാപത്രത്തിന്റെ കരട് കൈമാറിയത് കരാര്‍ ഒപ്പിടുന്ന ദിവസം രാവിലെ മാത്രം. ഇതില്‍ നിന്നാണ് സ്വപ്നക്ക് ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയത് .

കോസ്റ്റ്‌ഫോഡ് നല്‍കിയ എസ്റ്റിമേറ്റ് തള്ളി കൊണ്ടാണ് സ്വകാര്യ ഏജന്‍സിക്ക് നിര്‍മ്മാണം കൈമാറിയത്. 1985 ല്‍ സി. അച്ചുതമേനോനാണ് കോസ്റ്റ് ഫോഡ് സ്ഥാപിച്ചത്. ഇടതു ചിന്തകന്‍ കെ എന്‍ . രാജ്, ഇടത് സഹയാത്രികനായ ലാറി ബേക്കര്‍, ടി ആര്‍. ചന്ദ്രദത്ത് എന്നിവര്‍ ചേര്‍ന്നാണ് കോസ്റ്റ് ഫോഡ് എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഫോര്‍ റുറല്‍ ഡവലപ്പ്‌മെന്റ് സ്ഥാപിച്ചത്. അച്യുതമേനോന്‍ തന്റെ സ്വദേശമായ തൃശൂരിലാണ് കോസ്റ്റ് ഫോഡ് സ്ഥാപിച്ചത്. അതിന് അദ്ദേഹം ഉപയോഗിച്ചത് ലാറി ബേക്കറുടെ വൈദഗ്ധ്യമാണ്. ഇപ്പോള്‍ തീരുവനന്തപുരത്തെ ലാറി ബേക്കറുടെ വീടിന് സമീപമാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ലൈഫ് മിഷനിലെ റെഡ്ക്രസന്റ് സഹായവുമായി ബന്ധപ്പെട്ട് ദുരൂഹത കൂട്ടുന്ന കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. 2019 ജൂലൈ 11നാണ് റെഡ് ക്രസന്റ് സംഘവും ലൈഫ് മിഷനും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നത്. റെഡ് ക്രസന്റ് പ്രതിനിധികളും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പം നില്‍ക്കുന്ന ഫോട്ടോ മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജില്‍ അദ്ദേഹം തന്നെ ഷെയര്‍ ചെയ്തിരുന്നു.

എന്നാല്‍ വിദേശ സ്ഥാപനം വഴിയുള്ള വന്‍ തുകയുടെ സഹായവും ധാരണപത്രം ഒപ്പിടുന്നതും ലൈഫ് മിഷനെ ഔദ്യോഗികമായി അറിയിക്കുന്നത് തലേ ദിവസം മാത്രം. 2019 ജുലൈ പത്തിനാണ് റെഡ് ക്രെസന്റുമായി ധാരണാപത്രം ഒപ്പിടുന്ന കാര്യം ലൈഫ് മിഷനെ ശിവശങ്കര്‍ അറിയിക്കുന്നത്. അന്ന് തന്നെ നിയമോപദേശം തേടി ധാരണാപത്രം ഒപ്പിട്ടു. അതായത് റെഡ് ക്രസന്റിന്റെ കാര്യത്തില്‍ നടന്നത് ശരവേഗത്തിലുള്ള ഉന്നത ഇടപെടല്‍.

അതിവേഗം നടന്ന ഈ ഇടപെടലുകളിലെ സംശയങ്ങള്‍ ശക്തമാകുമ്പോഴും സര്‍ക്കാറിന് ഒരു ഉത്തരവാദിത്വവും ഇല്ലെന്ന് മുഖ്യമന്ത്രിക്ക് പിന്നാലെ തദ്ദേശഭരണമന്ത്രിയും പറയുന്നു. ഇടപാട് വിവാദത്തിലായിരിക്കെ ധാരണാപത്രം ഇതുവരെ സര്‍ക്കാര്‍ പുറത്തുവിടുന്നുമില്ല. ധാരണപത്രം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് കത്ത് നല്‍കിയെങ്കിലും സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ല.

എന്നാല്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ കമ്മീഷനായി സ്വപ്നക്ക് ഒരു കോടി നല്‍കിയതായി യൂണിടാക് ഉടമ വെളിപ്പെടുത്തി. യു ഡി എഫ് സര്‍ക്കാരാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത് അവര്‍ സമാഹരിച്ച രണ്ടര കോടിയില്‍ 74 ലക്ഷം മുടക്കി ഇടത് സര്‍ക്കാര്‍ 2.5 ഏക്കര്‍ സ്ഥലം വാങ്ങി. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഉടമസ്ഥതതയിലുള്ള സ്ഥലമായിരുന്നു ഇത്. സ്ഥലം വാങ്ങിയ ശേഷമാണ് കോസ്റ്റ് ഫോഡിനെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത്. വളരെ പെട്ടെന്നാണ് ഇവിടെ കെട്ടിട നിര്‍മ്മാണം നടത്താന്‍ റെഡ് ക്രസന്റ് എത്തിയത്. അതോടെ കോസ്റ്റ് ഫോര്‍ഡ് പുറത്തായി. അവര്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ലൈഫ് മിഷന്‍ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി. ഇത് യൂണിടാക്കിന് കൈമാറി. യൂണിടാക്കിന് ലൈഫ് മിഷന്റെ അംഗീകാരമില്ല. എന്നാല്‍ അത്തരം സാങ്കേതികതകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സിപിഎം ആണ് വടക്കാഞ്ചേരി നഗരസഭ ഭരിക്കുന്നത്.

സി. അച്യുതമേനോന്‍ സിപിഐക്കാരനായിരുന്നു. അതു കൊണ്ട് സിപിഎമ്മുകാര്‍ക്ക് അദ്ദേഹത്തോട് താത്പര്യമില്ല. സംസ്ഥാനത്തെ ഭവന നിര്‍മ്മാണ മന്ത്രി സിപിഐക്കാരനായ ചന്ദ്രശേഖരനാണ്. അദ്ദേഹം ഇക്കാര്യം അറിഞ്ഞോ എന്നു പോലും സംശയമാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം പരിമിതമായ എണ്ണം തീര്‍ത്ഥാടകര്‍ക്കു മാത്രം ദര്‍ശനം അനുവദിച്ചുകൊണ്ട് നടത്തും... 10 വയസില്‍ താഴെ പ്രവേശനമില്ല  (3 minutes ago)

7 വര്‍ഷം അകത്തോ പുറത്തോ... അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ വീട്ടില്‍ കയറി തല്ലിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസ് ഒരു ചോദ്യ ചിഹ്നമാകുന്നു; വിജയ് പി നായരെ പോലീസ് പൊക്കിയപ്പോള്‍ നീതി നടപ്പാ  (25 minutes ago)

സഹോദനു പിന്നാലെ സഹോദരിയും... സഹോദരന്‍ കുഴഞ്ഞുവീണ് മരിച്ചെന്ന് വാര്‍ത്തകേട്ട് സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു  (34 minutes ago)

ദിലീപിനെതിരെയുള്ള മൊഴിമാറ്റിയാൽ ലക്ഷങ്ങൾ വാഗ്ദാനം! അത് അനുസരിക്കാതെ മൊഴി നൽകിയാൽ കൊല്ലുമെന്നു ഭീക്ഷണിയും... പ്രോസിക്യുഷന്റെ സംശയം ശരിയാണ്... സാക്ഷികളുടെ കൂറുമാറലിന് പിന്നിലെ കാരണം കണ്ടെത്തി.... തുറന്ന  (39 minutes ago)

അടവ് മാറ്റി സിബിഐ... കോഫി ഷോപ്പിന് മുമ്പില്‍ വച്ച് ഈജിപ്ഷ്യന്‍ പൗരന് മൂന്നര കോടി നല്‍കിയെന്ന ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ച് യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍; ഈ മൊഴി ആരെയോ രക്ഷിക്കാനെന  (46 minutes ago)

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡായ സ്‌പെയിന്റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍  (50 minutes ago)

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റിയൂഡ് ഹൈവേ തുരങ്കമായ അടല്‍ രോതാംഗ് ടണലിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന്  (57 minutes ago)

യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  (1 hour ago)

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നുണ പരിശോധന കൊച്ചിയിലെ സിബിഐ ഓഫീസില്‍ നടത്തി  (1 hour ago)

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം  (1 hour ago)

ചോദിച്ച ചോദ്യങ്ങളുടെ എല്ലാ ഉത്തരങ്ങളും വിവരങ്ങളില്ല എന്നാണ്... കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി  (10 hours ago)

കുവൈത്തില്‍ പുതിയ പാസ്‌പോര്‍ട്ടിന് കാലാവധിക്കു മുന്‍പ് അപേക്ഷിക്കണമെന്ന് ഇന്ത്യന്‍ എംബസി  (10 hours ago)

കാണാതായ യുവാവിവിന്‍െറ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയില്‍  (10 hours ago)

യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ ആരംഭിച്ചു  (10 hours ago)

ഉത്ര കൊലപാതകം; ഭര്‍തൃമാതാവിനും സഹോദരിക്കും ഹൈകോടതി ജാമ്യം അനുവദിച്ചു  (10 hours ago)

Malayali Vartha Recommends