വെള്ളരിക്കുണ്ടില്‍ സഹോദരിയെ ഐസ്ക്രീമില് വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ആല്ബിന് ബെന്നിയെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു...
വെള്ളരിക്കുണ്ടില്‍ സഹോദരിയെ ഐസ്ക്രീമില് വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ആല്ബിന് ബെന്നിയെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു. അതിരാവിലെ തന്നെ രഹസ്യമായി വീട്ടിലെത്തിച്ച ശേഷമായിരുന്നു തെളിവെടുപ്പ്. വീടിന് പുറമെ വിഷം വാങ്ങിയ കടയിലും ആല്‍ബിനെ എത്തിച്ച് തെളിവെടുക്കും. ഇതിനുശേഷം വൈദ്യപരിശോധനക്കും കോവിഡ് പരിശോധനക്കും ശേഷം കോടതിയില്‍ ഹാജരാക്കും.
കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാല്‍ കാസര്‍കോട് കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത.സഹോദരി ആന്മേരി ബെന്നിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാരെ കൊലപ്പെടുത്താന്‍ നേരത്തെയും പദ്ധതിയിട്ടിരുന്നതായി ആല്ബിന് പൊലീസിന് മൊഴി നല്കി. പിതാവും മാതാവും അമ്മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആല്ബിന് കൊലപ്പെടുത്താന്‍ ശ്രമിച്ചു.
കൂട്ട ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ആല്‍ബിന്റെ പദ്ധതിയെന്ന് കരുതുന്നു. പിതാവും മാതാവും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഛര്‍ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് ആന്മേരിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ആരോഗ്യനില ഗുരുതരമാവുകയുമായിരുന്നു. തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് കുട്ടി മരിച്ചത്.
"
https://www.facebook.com/Malayalivartha