സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛന് മകനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി... സംഭവമിങ്ങനെ....
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛന് മകനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം നടന്നത്. വീരരാജു എന്നയാളാണ് നാല്‍പ്പത് വയസ്സുള്ള മകന് ജയ് രാജുവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നത്. സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ചുറ്റിക കൊണ്ടുള്ള അടിയില്‍ ജയ് രാജു സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായി വിശാഖപട്ടണം വെസ്റ്റ് പൊലീസ് അറിയിച്ചു. വിശാഖപട്ടണത്തെ സത്യനഗര്‍ മേഖലയിലാണ് സംഭവം . ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. വീടിന് പുറത്ത് ഇരിക്കുകയായിരുന്ന വീരരാജു, മകന് പുറത്ത് നിന്നു വന്നയുടന്‍ പുറകില്‍ നിന്നും ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു.
"
https://www.facebook.com/Malayalivartha