Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉമ്മന്‍ ചാണ്ടിക്ക്‌ ഇത്‌ കലികാലം ; മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെതിരെ ലൈംഗികാരോപണം

21 JUNE 2013 03:53 AM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ ഇത്‌ കലികാലം. മുഖ്യമന്ത്രിയുടെ ഓഫിസിലെ കോള്‍ സെന്റര്‍ ജീവനക്കാരനെതിരേ ലൈംഗികാരോപണം. കൊല്ലം ജില്ലക്കാരിയായ അധ്യാപികയാണ്‌ ലൈംഗികാരോപണവുമായി രംഗത്തുവന്നത്‌. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ആറു മാസങ്ങള്‍ക്കു ശേഷം പരാതി അന്വേഷിച്ച്‌ ശരിയാണെന്നു കണ്ടെത്തുകയും ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലെ ജീവനക്കാരന്‍ കെ.പി. ഗിരീഷ്‌ കുമാറിനെയാണ്‌ പിരിച്ചു വിട്ടത്‌.

പരാതിയുമായി കോള്‍സെന്ററില്‍ വിളിച്ച അധ്യപികയെ അവരുടെ മൊബൈല്‍ ഫോണിലേക്ക്‌ തിരിച്ച്‌ വിളിച്ച്‌ ശല്യപ്പെടുത്തുകയായിരുന്നു. തന്നെ വിവാഹം ചെയ്യുകയോ തനിക്ക്‌ വഴങ്ങുകയോ ചെയ്‌താല്‍ വേണ്ടതു ചെയ്യാമെന്ന്‌ ഗിരീഷ്‌ കുമാര്‍ പറഞ്ഞു. എന്നാല്‍ സൗഹൃദത്തിനു മാത്രമേ താന്‍ തയാറുള്ളൂ എന്നു പറഞ്ഞ്‌ അധ്യാപിക ഗിരീഷിന്റെ ആവശ്യം നിഷേധിക്കുകയായിരുന്നു. എന്നാല്‍, ഇതിനുശേഷം ഗീരീഷ്‌ കുമാര്‍ അധ്യാപികയുടെ നമ്പര്‍ മറ്റു പലര്‍ക്കും കൊടുത്തു. ഗിരീഷിന്റെ സുഹൃത്തുക്കളായ ജാഫര്‍, ഉണ്ണികൃഷ്‌ണന്‍ എന്നീ സുഹൃത്തുക്കള്‍ അധ്യാപികയെ വിളിച്ചു. തുടര്‍ന്ന്‌ പലയിടത്തുനിന്നും കോള്‍ എത്തി. എല്ലാവരുടെയും ആവശ്യം ഗിരീഷിന്റേതായിരുന്നു. ചിലര്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ അധ്യാപിക മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. തുടര്‍ന്ന്‌ വിളികള്‍ വന്ന ഫോണ്‍ നമ്പരുകള്‍ സഹിതം കഴിഞ്ഞ മേയ്‌ 25 ന്‌ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്‌ പരാതി നല്‍കുകയായിരുന്നു. അതിനുശേഷം പ്രമുഖ ചാനലില്‍ വിളിച്ചും ഇക്കാര്യം പറഞ്ഞു. അവര്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്‌തതോടെ സംഗതി വിവാദമായി.

അന്വേഷണത്തിന്‌ ഉത്തരവിട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ്‌ പത്രക്കുറിപ്പിലൂടെയാണ്‌ അറിയിച്ചത്‌. കൊല്ലം സ്വദേശിയായ അധ്യാപികയുടെ പേരും മറ്റും വിവരവും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്‌ എന്നാല്‍ പത്രക്കുറിപ്പില്‍ പരാതിക്കാരിയുടെ പേര്‌ പരാമര്‍ശിച്ചത്‌ വിവാദമായി. ലൈംഗികാരോപണ പരാതികളില്‍ ഇരയുടെ പേര്‌ പുറത്തുപറയരുതെന്നാണ്‌ സുപ്രീം കോടതി നിബന്ധന. ഇതു പാലിച്ചില്ലെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (13 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (34 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (52 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (55 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends