മലപ്പുറം കലക്ടറുമായി സമ്ബര്‍ക്കത്തിൽ ഏർപ്പെട്ടിരുന്നു; ഡിജിപി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു
മലപ്പുറം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയുണ്ടായി . മുന്‍കരുതലെന്ന നിലയിലാണ് ഡിജിപി സ്വന്തം നിലയില്‍ നിരീക്ഷണത്തില്‍ പ്രവേശിചിരിക്കുന്നത്.അസിസ്റ്റന്റ് കലക്ടര്‍, സബ്കലക്ടര്‍ എന്നിവരുള്‍പ്പടെ 22 ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് . കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടത്തില്‍ രക്ഷാപ്രവര്ത്തനത്തിലേര്പ്പെട്ടതിനെ തുടര്‍ന്ന് കലക്ടര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു .
മലപ്പുറം കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും കളക്ടറ്റേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും രോഗം. എസ് പി ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു... മുഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ കളക്ടറുടെ സമ്പര്‍ക്ക പട്ടികയിൽ ഉണ്ട്. മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പെടെ കളക്ട്രേറ്റിലെ മറ്റ് 21 ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു......വലിയ രീതിയിലുള്ള രോഗവ്യാപനമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് ഇന്നലെ മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഗണ്മാന് വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അബ്ദുള്‍ കരീമിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. കോവിഡ് അവലോകന യോഗം ഉള്‍പ്പെടെ പ്രധാന യോഗങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ ഒരുമിച്ചാണ് പങ്കെടുക്കുന്നത്. കരിപ്പൂര്‍ വിമാനാപകടം ഉണ്ടായപ്പോള്‍ ഈ ഉദ്യോഗസ്ഥരെല്ലാവരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതാണ്. അതിനാല്‍ തന്നെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
https://www.facebook.com/Malayalivartha