ഒരു ലജ്ജയുമില്ലാതെ സര്‍ക്കാരിനെതിരെ അടിക്കടി വ്യാജവാര്‍ത്ത നിരത്തുകയാണ് മനോരമ; കോവിഡ് ബാധിച്ച് മരിച്ചവരെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നു , എന്‍ഐഎ സെക്രട്ടറിയറ്റിലെത്തി പ്രോട്ടോകോള്‍ ഓഫീസറുടെ മൊഴി എടുത്തു തുടങ്ങിയ വാർത്തകൾ മനോരമ റിപ്പോർട്ട് ചെയ്തത് വ്യാജമെന്ന് ചൂണ്ടിക്കാണിച്ച് ദേശാഭിമാനി

കോവിഡ് ബാധിച്ച് മരിച്ചവരെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നു , എന്‍ഐഎ സെക്രട്ടറിയറ്റിലെത്തി പ്രോട്ടോകോള്‍ ഓഫീസറുടെ മൊഴി എടുത്തു തുടങ്ങിയ വാർത്തകൾ മനോരമ റിപ്പോർട്ട് ചെയ്തത് വ്യാജമെന്ന് ചൂണ്ടിക്കാണിച്ച് ദേശാഭിമാനി. രണ്ട് നുണ വാര്‍ത്ത ഒന്നാംപേജില്‍ നിരത്തി മനോരമ അച്ചടിച്ചെന്നും ആരോപണം. കോവിഡ് പ്രതിരോധത്തിന് തുരങ്കംവയ്ക്കാന്‍ കെട്ടിച്ചമച്ച കള്ളവാര്‍ത്തകളുടെ പട്ടികയില്‍ ഒടുവിലത്തേതാണ് ‘തിരുത്തരുത് മരണസംഖ്യ’എന്ന പേരില്‍ വ്യാഴാഴ്ച ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച ലീഡ് വാര്‍ത്തയെന്നും വിമര്ശിച്ചിരിക്കുന്നു. .
നയതന്ത്ര ചാനല്‍വഴി യുഎഇ കോണ്‍സുലേറ്റില്‍ വന്ന പാഴ്സലുകളുടെയും ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളുടെയും വിവരം തേടി എന്‍ഐഎ ഉദ്യോഗസ്ഥന്‍ കത്ത് നല്‍കാനെത്തിയതിനെ ‘പ്രോട്ടോകോള്‍ ഓഫീസറുടെ മൊഴിയെടുത്ത് എന്‍ഐഎ’ എന്ന തലക്കെട്ടില്‍ വളച്ചൊടിക്കുകയും ചെയ്തു . ഒരു ലജ്ജയുമില്ലാതെ സര്‍ക്കാരിനെതിരെ നിരന്തരം നുണവാര്‍ത്ത നല്‍കാന്‍ ഒരുമ്ബെട്ടിറങ്ങിയിരിക്കുകയാണ് മനോരമ എന്നും ദേശാഭിമാനി പറയുന്നു. .
കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ തരംതിരിവ് നടത്തുന്നുവെന്ന ‘കണ്ടെത്തല്‍’ നേരത്തേ തകർന്നുവെന്നും എന്നിട്ടും ഉളുപ്പില്ലാതെ സര്‍ക്കാരിനെതിരെ വിദഗ്ധ സമിതി രംഗത്ത് എന്ന് ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ അടുത്ത നുണ പ്രചരിപ്പിച്ചത് . കേരളത്തില്‍ കോവിഡ് ബാധിച്ച് ഇതുവരെ 129 പേരേ മരിച്ചിട്ടുള്ളൂ. മറ്റ് രോഗങ്ങളുള്ളവര്‍ ഏതെങ്കിലും സാഹചര്യത്തില്‍ കോവിഡിനുകൂടി ഇരയാകുകയും മരിക്കുകയും ചെയ്താല്‍ അത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കോവിഡ് മരണത്തിന്റെ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കും . എന്നിട്ടും കോവിഡ് ബാധിച്ച് വലിയതോതില്‍ മരണം നടക്കുകയാണെന്നും സര്‍ക്കാര്‍ വിവരം മറച്ചുവയ്ക്കുകയാണെന്നും വരുത്തുകയാണ് ഇവരുടെ ലക്ഷ്യം. കോവിഡ് പ്രതിരോധം പാളിയെന്ന പ്രതിപക്ഷ ആരോപണം ശരിയെന്നു വരുത്തി ജനങ്ങളെ അസ്വസ്ഥരാക്കുകയാണ് ലക്ഷ്യമെന്നും ആരോപിക്കുന്നു. . ഈ പ്രചാരണത്തില്‍ അന്തംവിട്ടിരിക്കുകയാണ് ആരോഗ്യരംഗത്തുള്ളവര്‍.
മാത്രമല്ല കത്ത് നല്‍കിയതും വളച്ചൊടിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ എത്തിയ നയതന്ത്ര ബാഗേജുകള്‍ സംബന്ധിച്ച് കൈവശമുള്ള രേഖകളുടെ വിവരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയത്. ഇതിനെയാണ് പാഴ്സലിന്റെ പിന്നാമ്ബുറം ചികഞ്ഞ് എന്‍ഐഎ സെക്രട്ടറിയറ്റിലെത്തിയെന്ന് വ്യാഖാനം ചമച്ചത്. ഈ മാസം 19നുള്ളില്‍ വിവരം അറിയിക്കാമെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ അറിയിക്കുകയും ചെയ്തു.ബാഗേജുകള്‍ക്ക് ക്ലിയറന്‍സ് നല്‍കിയത് സംബന്ധിച്ച് ഒരു സര്‍ട്ടിഫിക്കറ്റും കസ്റ്റംസ് പ്രോട്ടോകോള്‍ വിഭാഗത്തില്‍ അറിയിച്ചിട്ടില്ല. പാഴ്സല്‍ എത്തിയ വിവരമോ സ്വപ്ന സുരേഷിനെ പിരിച്ചുവിട്ട വിവരമോ കോണ്‍സുലേറ്റും അറിയിച്ചിട്ടില്ല. വസ്തുത ഇതായിരിക്കെയാണ് എന്‍ഐഎയുടെ ചോദ്യംചെയ്യല്‍ നുണയാണെന്നും ദേശാഭിമാനി പറയുന്നു. .
https://www.facebook.com/Malayalivartha
























