ഒരേ ശബ്ദമുള്ള, ഒരേ ഭാവത്തോടു കൂടി, ഒരു വ്യത്യാസവുമില്ലാതെ പാടുന്ന ഈ പ്രക്രിയയെ മെഡിക്കല്‍ സയന്‍സില്‍ ' വോയിസ് ക്ലോണിംഗ്' എന്ന് പറയും; ഇത്തരം ശബ്ദമുള്ളവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചിലപ്പോള്‍ അവരുടേതല്ലാത്ത കാരണത്താല്‍ പൊതുസമൂഹത്തിന് മുമ്ബില്‍ അപഹാസ്യരാവാന്‍ സാധ്യതയുണ്ട്; തിരിച്ചടിച്ച് കൈലാസ് മേനോന്

ഗായിക ആവണി മല്‍ഹാറിന്റെ ശബ്ദം കോപ്പിയടിച്ച ശേഷം വീഡിയോ പങ്കുവെച്ച പെണ്‍കുട്ടിയ്ക്ക് മറുപടിയുമായി സംഗീത സംവിധായകന് കൈലാസ് മേനോന് രംഗത്ത് . ഇത്തരം കോപ്പിയടികള്‍ നടത്തുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചിലപ്പോള്‍ പൊതു സമൂഹത്തിന് മുമ്ബില്‍ അപഹാസ്യരാവാന്‍ സാധ്യതയുണ്ട് എന്നദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു. അതിനാല്‍ കോപ്പിയടിക്കാനായി അത്ര അറിയപ്പെടാത്ത പാട്ടുകാരുടെ ശബ്ദം നോക്കി തിരഞ്ഞടുക്കുന്നതാണ് ബുദ്ധിയെന്ന് കൈലാസ് മേനോന് കുറിപ്പിൽ വ്യക്തമാക്കി.
. സഹോദരി പാടിയതാണ് എന്ന പേരിലായിരുന്നു ഫസ്ബുക്കിലൂടെ കൈലാസിന് വീഡിയോ അയച്ചു കൊടുത്തത് .വിദ്യാസാഗര്‍ ഈണമിട്ട് ഗിരീഷ് പുത്തഞ്ചേരി വരികള്‍ എഴുതിയ 'എന്തേ ഇന്നും വന്നീല' എന്ന ഗാനമായിരുന്നു ഫേസ്ബുക്കില്‍ മ്യൂസിക് ചലഞ്ചിനായി കൈലാസ് മേനോന് പങ്കുവെച്ചത്. ചലഞ്ച് കണ്ട് വെറുതെ പാടിനോക്കിയതാണെന്നും താങ്കളുടെ അഭിപ്രായം അറിയാന്‍ വേണ്ടിയാണ് വീഡിയോ അയച്ചതെന്നുമായിരുന്നു മെസേജില്‍ പറയുന്നത്. ശബ്ദം തന്റെ സഹോദരിയുടേത് തന്നെയാണെന്ന് വാദിക്കുന്ന മെസേജുകളുടെ സ്ക്രീന്‍ഷോട്ടുകളും, ആവണിയുടെ ശബ്ദത്തിനൊപ്പം ഡബ്ബ് ചെയ്യുന്ന തരത്തിലുളള വീഡിയോയും കൈലാസ് പോസ്റ്റിനൊപ്പം പങ്കുവെയ്ക്കുന്നുണ്ട്. ഒപ്പം ഒറിജിനല്‍ വീഡിയോയും പോസ്റ്റ് ചെയ്തു.
കൈലാസിന്റെ കുറിപ്പ് ഇങ്ങനെ:
ഇതൊരു പുതിയ തരം പ്രതിഭാസമാണ്..ഒരേ ശബ്ദമുള്ള, ഒരേ ഭാവത്തോടു കൂടി, ഒരു വ്യത്യാസവുമില്ലാതെ പാടുന്ന ഈ പ്രക്രിയയെ മെഡിക്കല്‍ സയന്‍സില്‍ ' വോയിസ് ക്ലോണിംഗ്' എന്ന് പറയും. ഇത്തരം ശബ്ദമുള്ളവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചിലപ്പോള്‍ അവരുടേതല്ലാത്ത കാരണത്താല്‍ പൊതുസമൂഹത്തിന് മുമ്ബില്‍ അപഹാസ്യരാവാന്‍ സാധ്യതയുള്ളതിനാല്‍, അത്ര അറിയപ്പെടാത്ത പാട്ടുകാരുടെ ശബ്ദമാണ് നിങ്ങള്‍ക്കെങ്കില്‍ മാത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതാണ് ബുദ്ധി' - കൈലാസ് മേനോന് ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.
https://www.facebook.com/Malayalivartha
























