സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച അതിനിർണ്ണായക ഘട്ടത്തിൽ; രോഗബാധ പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം; കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതിരിക്കാനും രോഗവ്യാപന മേഖലകള്‍ക്ക് പുറത്തേക്ക് രോഗം പടരാതിരിക്കാനുമുളള കരുതലും സ്വീകരിക്കുന്നു

സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച അതി നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമാകുകയാണ് . വരുന്ന രണ്ടാഴ്ച രോഗബാധ പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ ഇപ്പോഴത്തെ നിഗമനം. സമ്ബര്‍ക്ക വ്യാപനം കൂടുകയാണെങ്കിൽ സെപ്റ്റംബര്‍ ആദ്യവാരം പ്രതിദിന വര്‍ധന പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ സംഭവിച്ചേക്കാമെന്നും കാന്‍പുര്‍ ഐഐടി പഠനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നു . അതുകൊണ്ടു തന്നെ രണ്ടാഴ്ച കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതിരിക്കാനും രോഗവ്യാപന മേഖലകള്‍ക്ക് പുറത്തേക്ക് രോഗം പടരാതിരിക്കാനുമുളള കരുതലാണ് സ്വീകരിക്കുന്നത്.
തിരുവനന്തപുരത്ത് ആദ്യം രോഗബാധ റിപ്പോര്‍ട്ട് ചെയ്ത തീരപ്രദേശങ്ങളില്‍ രോഗവ്യാപനം കുറവുണ്ട് . എന്നാൽ പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുകയാണ്. സെന്‍ട്രല്‍ ജയിലില്‍ 101 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും വലിയതുറയിലെ ദുരിതാശ്വാസ ക്യാംപില്‍ 21 പേര്‍ക്ക് പോസിറ്റീവായതും ആശങ്ക വർധിപ്പിക്കുന്ന കാര്യങ്ങളാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടീ കോവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ ഇതോടെ 164 രോഗികളായി.കഴിഞ്ഞ ദിവസം 41 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു ഉദ്യോഗസ്ഥനും രോഗം കണ്ടെത്തി. മൂന്നു ദിവസത്തിനിടെ നടത്തിയ നടത്തിയ പരിശോധനയില്‍ 164 പേരില്‍ രോഗം കണ്ടെത്തിയതോടെ ജയില്‍ അന്തേവാസികളും ഉദ്യോഗസ്ഥരും ആശങ്കയിലാണ്. എഴുന്നൂറിലേരെ തടവുകാരാണ് ജയിലില്‍ ഉള്ളത്. എവിടെ നിന്നാണ് ജയിലില്‍ രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല. ഇത്രയേറെ തടവുകാരെ പരിശോധിക്കുകയെന്ന വലിയ വെല്ലുവിളിയാണ് ആരോഗ്യ വകുപ്പ് നേരിടുന്നത്.
https://www.facebook.com/Malayalivartha
























