അമ്മ ഹോം വര്‍ക്ക് ചെയ്യാന്‍ പറഞ്ഞതില്‍ പിണങ്ങി വീടുവിട്ടിറങ്ങിയ ആറാംക്ലാസുകാരന് ആറുകിലോമീറ്റര്‍ ദൂരെ കാട്ടില്‍ ഒളിച്ചിരുന്നത് ആറു മണിക്കൂര്‍....ഒരു നാടിനെ മുഴുവൻ മുൾമുനയിൽ നിർത്തിയ സംഭവം ഇങ്ങനെ

ആറാം ക്ളാസ്സുകാരനോട് ഓണ്‍ലൈന്‍ ക്ലാസില്‍ പഠിപ്പിച്ച പാഠഭാഗം ഹോം വര്‍ക്ക് ചെയ്യാന്‍ പറഞ്ഞിട്ടും അനുസരികാത്തിരുന്നതിനു 'അമ്മ കുട്ടിയെ വഴക്ക് പറഞ്ഞു... ഇതിൽ പറഞ്ഞതില്‍ പിണങ്ങി വീടുവിട്ടിറങ്ങിയ കുട്ടി ഒരു നാടിനെ മുഴുവൻ മുൾമുനയിൽ നിർത്തി
രതീയ ഏറെ വൈകി ആറുകിലോമീറ്റര്‍ ദൂരെ വനത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത് . ഇടുക്കി കീരിത്തോടാണ് സംഭവം.
ഹോംവര്‍ക്ക് ചെയ്യാന്‍ അമ്മ കുട്ടിയോട് ആവശ്യപ്പെട്ടതിലെ ഇഷ്ടക്കേടും ദേഷ്യവുമാണ് വീടുവിട്ടിറങ്ങാന്‍ കാരണമെന്നാണറിയുന്നത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ ഹോംവര്‍ക്ക് ചെയ്യാന്‍ നിര്‍ദേശിച്ച് വീട്ടുജോലികള്‍ ചെയ്യുകയായിരുന്ന മാതാവ് അല്‍പ്പം കഴിഞ്ഞ് നോക്കിയപ്പോള്‍ കുട്ടിയെ വീട്ടില്‍ കണ്ടില്ല. പരിസരത്ത് മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കൂട്ടുകാരുടെ അടുത്ത് തിരക്കിയപ്പോള്‍ അവിടെയും ചെന്നിട്ടില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും വനപാലകരും അഗ്നിരക്ഷാസേനയും പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും അടങ്ങിയ സംഘം കാട്ടിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കുകയായിരുന്നു.
ഇരുട്ട് പരന്നതോടെ തിരച്ചിലിനും ബുദ്ധിമുട്ടായി. അന്വേഷണത്തിനിറങ്ങിയവര് കാടിന്റെ മുക്കുംമൂലയും പരിശോധിച്ചു. ഉച്ചത്തില്‍ കുട്ടിയുടെ പേര് ചൊല്ലി വിളിച്ചുകൊണ്ടാണ് കാട്ടില്‍ തിരഞ്ഞത്. കുട്ടിയുടെ വീട്ടില്‍ നിന്ന് ഏകദേശം ആറുകിലോമീറ്റര്‍ ദൂരെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ നഗരമ്ബാറ സ്റ്റേഷന് പരിധിയില്‍ ആറാം കൂപ്പിന് സമീപം പാംബ്ല തേക്കും പ്ലാന്റേഷനില്‍ തിരയുന്നതിനിടെ കുട്ടി വിളികേട്ടു.
ശബ്ദം കേട്ട ഭാഗത്ത് പരിശോധിച്ചപ്പോഴാണ് ഒരു പാറപ്പുറത്ത് അള്ളിപ്പിടിച്ചിരുന്ന നിലയില്‍ കുട്ടിയെ കണ്ടത്. കൈവിട്ടാല്‍ താഴേക്ക് പതിച്ച് ജീവാപായം സംഭവിക്കാവുന്ന അവസ്ഥയിലായിരുന്നു കുട്ടി ഇരുന്നിരുന്നത്. കൂരിരുട്ടത്ത് പറമുകളില് ഇരുന്ന് ഭയന്ന് നിലവിളച്ചിരിക്കുകയായിരുന്ന കുട്ടിയെ വനപാലകര്‍ സാഹസികമായാണ് താഴേയിറക്കിയത്. കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.
https://www.facebook.com/Malayalivartha
























