സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച അതി നിര്‍ണായകം; രോഗബാധ പാരമ്യത്തില്‍, ദിവസം 20,000 വരെ രോഗികള്‍

കോവിഡ് വ്യാപനം അടുത്ത രണ്ടാഴ്ചക്കുള്ളിൽ പാരമ്യത്തിൽ എത്തുമെന്ന് മുന്നറിയിപ്പ് .. അതുകൊണ്ട് തന്നെ ആരോഗ്യ വകുപ്പിന് രോഗ പ്രതിരോധ മാർഗ്ഗങ്ങളിൽ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് വിലയിരുത്തല്‍...
സമ്പർക്ക വ്യാപനം കൂടിയാല്‍ സെപ്റ്റംബര്‍ ആദ്യവാരം പ്രതിദിന വര്‍ധന പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ വരെ എത്തിയേക്കാം എന്നാണ് കാന്‍പുര്‍ ഐഐടി പഠനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പ് നൽകുന്നത്
അതുകൊണ്ടു തന്നെ രണ്ടാഴ്ച കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതിരിക്കാനും രോഗവ്യാപന മേഖലകള്‍ക്ക് പുറത്തേക്ക് രോഗം പടരാതിരിക്കാനുമുളള കരുതലാണ് സ്വീകരിക്കുന്നത്.
തിരുവനന്തപുരത്ത് ആദ്യം രോഗബാധ റിപ്പോര്‍ട്ട് ചെയ്ത തീരപ്രദേശങ്ങളില്‍ രോഗവ്യാപനം കുറവുണ്ടെങ്കിലും പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുകയാണ്. സെന്‍ട്രല്‍ ജയിലില്‍ 101 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും വലിയതുറയിലെ ദുരിതാശ്വാസ ക്യാംപില്‍ 21 പേര്‍ക്ക് പോസിറ്റീവായതും ആശങ്ക കൂട്ടുന്നുണ്ട്
https://www.facebook.com/Malayalivartha
























