മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരു കുട്ടിയെ മൃതദേഹം കൂടി കണ്ടെടുത്തു... പെട്ടിമുടി ദുരന്തത്തില്‍ മരണം 56 ആയി; തിരച്ചില്‍ തുടരുന്നു

മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരു കുട്ടിയെ മൃതദേഹം കൂടി കണ്ടെടുത്തു. സമീപത്തെ പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
രണ്ടുവയസ്സുകാരി തനുഷ്കയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സിമന്റ്പാലം എന്ന് അറിയപ്പെടുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി.
പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട 14 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത് പെട്ടിമുടിയാറിന്റെ തീരത്ത് നിന്നും, കല്ക്കെട്ടുകള്ക്ക് ഇടയില്‍ നിന്നുമാണ്.
പെട്ടിമുടിയാറിലൂടെ കൂടുതല്‍ മൃതദേഹങ്ങള്‍ ഒഴുകി പോയേക്കാം എന്ന നിഗമനത്തില്‍ ആണ് അതി സാഹസികമായി തിരച്ചില്‍ ഇവിടേക്ക് കേന്ദ്രീകരിച്ചത്. പെട്ടിമുടിയാറില്‍ 4 കിലോമീറ്റര്‍ താഴെ ഗ്രെവല്‍ ബാങ്കില്‍ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉരുള്‍പൊട്ടി തകര്‍ന്ന പെട്ടിമുടിയിലെ മൂന്നേക്കര്‍ ജനവാസമേഖലയില്‍ വീണ്ടും മണ്ണ് നീക്കം ചെയ്തുകൊണ്ടുള്ള പരിശോധനയും നടത്തും. ഇന്നലെ പത്തു മണിക്കൂര്‍ നീണ്ടു നിന്ന പരിശോധനയില്‍ മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.
https://www.facebook.com/Malayalivartha
























