ചികിത്സക്കെത്തിയ നാല് ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു! കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നിന്നും എല്ലാവരെയും പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി...

കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ നാല് ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രസവം കഴിഞ്ഞ ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗബാധയുണ്ടായി. എല്ലാവരെയും പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കണ്ണൂരില്‍ ഇന്ന് ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പായം സ്വദേശി ഗോപിയാണ് മരിച്ചത്. 64 വയസായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.
അതിനിടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷമായി. ഇന്ന് 63 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ ആകെ രോഗികളുടെ എണ്ണം 164 ആയി. ഡിഐജി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി. കൂടാതെ തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലില്‍ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
പൂജപ്പുരയില്‍ ഇന്ന് 163 പേരില്‍ ആന്റിജന്‍ പരിശോധനയ നടത്തിയപ്പോഴാണ് 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനയില്‍ 35 ശതമാനത്തിലധികം പേര്‍ക്കും കോവിഡ് പോസറ്റീവാണ് ഫലം.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 101 തടവുകാര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ഇനിയും 850 ലധികം തടവുകാര്‍ക്ക് പരിശോധന നടത്താനുണ്ട്. ഇത് കൂടിയാകുമ്ബോള്‍ ജയിലിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























