Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ന്യൂസ് ചാനല്‍ റേറ്റിംഗും സ്വപ്‌നയുടെ കള്ളക്കടത്തും; സഖാക്കളുടെ ബഹിഷ്‌കരണം തുടരുമ്പോഴും ഏഷ്യനെറ്റ് ന്യൂസ് ബഹുദൂരം മുന്നില്‍; കാഴ്ച്ചക്കാര്‍ ക്രമാതീതമായി കുറയുമ്പോഴും ന്യൂസ് 24 രണ്ടാം സ്ഥാനത്ത്; മൂന്നാം സ്ഥാനത്ത് മനോരമ; മാതൃഭൂമിയെ പിന്‍തള്ളി ജനം നാലാമത്

14 AUGUST 2020 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

ന്യൂസ് ചാനല്‍ റേറ്റിംഗും സ്വപ്‌നയുടെ കള്ളക്കടത്തുമായി കൂട്ടി വയ്ക്കുതാണ് ഇപ്പോളത്തെ ട്രെന്റ്. ഉദാഹരണത്തിന് സ്വപ്‌നയുടെ സ്വര്‍ണക്കടത്ത് വന്ന ശേഷം സഖാക്കളുടെ ബഹിഷ്‌കരണത്തില്‍ തകര്‍ന്നു പോകുമെന്ന് സി.പി.എമ്മുകാര്‍ ഉറ്റംകൊണ്ട ഏഷ്യനെറ്റ് തന്നെയാണ് ഇത്തവണത്തെ ബാര്‍ക്ക് ചാനല്‍ റേറ്റിംഗില്‍ മുന്നില്‍. അതൊടൊപ്പം മറ്റൊരു പ്രത്യേകത എം.വി ശ്രേയാംസ് കുമാറിന് രാജസഭാ സീറ്റു നല്‍കിയതോടെ വിമര്‍ശനത്തിന്റെ ശക്തികുറച്ച മാതൃഭൂമിക്ക് തിരിച്ചടി കിട്ടിയതായും ചാനല്‍ റേറ്റിംഗില്‍ സൂചനയുണ്ട്. മാതൃഭൂമി ചാനലിനെ പിന്‍തള്ളി ജനം ടി.വി നാലാം സ്ഥാനത്ത് എത്തി.മാതൃഭൂമി നാലാം സ്ഥാനത്ത് നിന്നും അഞ്ചാം സ്ഥാനത്ത് എത്തി. എന്നാല്‍ കാഴ്ച്ചക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും കൈരളി ന്യൂസ് കഴിഞ്ഞാല്‍ സഖാക്കളുടെ പ്രിയപ്പെട്ട ന്യൂസ് 24 തന്നെയാണ് രണ്ടാം സ്ഥാനത്ത്. മനോരമ ന്യൂസ് മൂന്നാം സ്ഥാനത്തുണ്ട്.

വലിയ മത്സരമാണ് നാലാം സ്ഥാനത്തിനായി നടന്നത്. ഇതില്‍ ജയിച്ചത് ജനവും. സ്വര്‍ണ്ണ കടത്തിലെ വാര്‍ത്തകളാണ് ജനം ടിവിക്ക് മുന്‍തൂക്കം നല്‍കുന്നതന്നൊണ് സൂചന. സര്‍ക്കാരിനെതിരെ വികാരം ശക്തമാകുന്നതിന്റെ സൂചനയാണ് ജനം ടിവിയുടെ നാലാം സ്ഥാനത്തേക്കുള്ള വരവെന്നാണ് വിലയിരുത്തല്‍. ശബരിമല പ്രക്ഷോഭ സമയത്തും നേട്ടമുണ്ടാക്കിയത് ജനം ടിവിയായിരുന്നു. അന്ന് റേറ്റിംഗില്‍ രണ്ടാം സ്ഥാനത്ത് ചാനല്‍ എത്തിയിരുന്നു. പിണറായി സര്‍ക്കാരിനെതിരെ ഏറ്റവും അധികം വിമര്‍ശനം ഉന്നയിക്കുന്നത് പരിവാര്‍ ചാനലായ ജനമാണ്. ഇതാണ് റേറ്റിംഗിലും പ്രതിഫലിക്കുന്നതെന്ന് വ്യക്തമാണ്.

വിമര്‍ശനാത്മക റിപ്പോര്‍ട്ടിംഗിലൂടെ ഏഷ്യാനെറ്റ് ന്യൂസും മുന്നേറുകയാണ്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ഫഌവേഴ്‌സിന് വലിയ മുന്‍തൂക്കം ഈ ആഴ്ച കാണാനില്ല. രണ്ടാം സ്ഥാനത്ത് എത്താന്‍ മനോരമയ കടുത്ത മത്സരത്തിലുമാണ്. ഇതിനിടെയിലാണ് മാതൃഭൂമി ന്യൂസ് പിന്നോട്ട് പോകുന്നത്. വലിയ ചലനങ്ങള്‍ മാതൃഭൂമിക്കുണ്ടാക്കാന്‍ കഴിയുന്നില്ലെന്നതിന് തെളിവാണ് ജനത്തിന്റെ നാലാം സ്ഥാനം. കടുത്ത മത്സരം ജനവുമായി മാതൃഭൂമിക്ക് നടത്തേണ്ടി വരുന്നു. ആദ്യ അഞ്ചില്‍ കൈരളി ന്യൂസോ ന്യൂസ് 18 കേരളമോ മീഡിയോ വണ്ണോ ഇല്ലെന്നതാണ് വസ്തുത. ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെയുള്ള 31ാം ആഴ്ചയിലെ റേറ്റിംഗാണ് ഇന്ന് പുറത്തു വന്നത്. തുടര്‍ച്ചയായ അഞ്ചാം ആഴ്ചയും ട്വന്റി ഫോറിന് റേറ്റിംഗില്‍ കുറവുണ്ടാകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

ന്യൂസ് ചാനലുകളില്‍ ഏഷ്യാനെറ്റിന് 72103പോയിന്റാണുള്ളത്. ട്വന്റി ഫോര്‍ 55603 പോയിന്റും. മനോരമാ ന്യൂസ് 45794 പോയിന്റുമായി നില്‍ക്കുന്നു. ജനം ടിവിക്ക് 28282 പോയിന്റാണുള്ളത്. 28028 പോയിന്റാണ് മാതൃഭൂമിക്ക് ബാര്‍ക് റേറ്റിംഗിലുള്ളത്. സിപിഎം ബഹിഷ്‌കരിച്ചിട്ടും ഏഷ്യാനെറ്റ് ന്യൂസിന് വലിയ തിരിച്ചടിയുണ്ടാകുന്നില്ല. ന്യൂസ് ചാനലുകള്‍ക്ക് ഏറെ പ്രേക്ഷകരുണ്ടെന്നതും കണക്കുകളില്‍ വ്യക്തമാണ്. അംബാനിയുടെ ന്യൂസ് 18 കേരളയ്ക്കും മുന്നേറ്റം ഉണ്ടാക്കാനാകുന്നില്ല. സ്വര്‍ണ്ണ കള്ളക്കടത്തിലെ നിലപാടുകള്‍ റേറ്റിംഗിനെ നന്നായി സ്വാധീനിക്കുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധരും പറയുന്നത്.

പ്രോഗ്രാം ചാനലുകളില്‍ ഏഷ്യാനെറ്റാണ് ഒന്നാമത്. ഏതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാമത് സ്യൂര്യ ടിവി. മൂന്നാമത് ഫഌവേഴ്‌സും. മഴവില്‍ മനോരമയ്ക്ക് നാലാം സ്ഥാനത്തേക്ക് പോകേണ്ടി വരുന്നു. സീ കേരളമാണ് അഞ്ചാമത്. അതായത് നല്ല സിനിമകളുടെ കരുത്തില്‍ ഏഷ്യാനെറ്റും സൂര്യാ ടിവിയും മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. മഴവില്‍ മനോരമയ്ക്ക് ഇനിയുള്ള ദിവസങ്ങള്‍ അതി നിര്‍ണ്ണായകമാണ്. വലിയ മത്സരമാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ക്ക് വേണ്ടി നടക്കുന്നത്. അതും റേറ്റിംഗില്‍ നിര്‍ണ്ണായകമാണ്. 237746 പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്. രണ്ടാമതുള്ള സൂര്യയ്ക്ക് 93732ഉം.

ടെലിവിഷന്‍ കാഴ്ചയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ട റിപ്പോര്‍ട്ടാണ് ബാര്‍ക്കിന്റേത്. കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയില്‍ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാര്‍ ഗ്രൂപ്പിന്റേതായി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല. ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി എന്ന നിലയിലായിരുന്നു കുറച്ചു കാലം മുമ്പ് വരെ മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിങ്. ഇതിന് പക്ഷേ മാറ്റമുണ്ടാകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (4 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (4 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (4 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (5 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (5 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (5 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (7 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (7 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (7 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (7 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (7 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (8 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (8 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (8 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (8 hours ago)

Malayali Vartha Recommends