തിരുവനന്തപുരം നഗരത്തിലെ ലോക്ക്ഡൌണ്‍ പിന്‍വലിച്ചു
തിരുവനന്തപുരം നഗരസഭാ പരിധിയിലെ ലോക്ക് ഡൌണ്‍ പിന്‍വലിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വരും. കണ്ടൈന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം. ഹോട്ടലുകള്‍ 9 മുതല്‍ 9 വരെയും പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ സര്‍വീസ് മാത്രമെ അനുവദിക്കൂ. രാജ്യ വ്യാപകമായി നിലവിലുള്ള കൊറോണ നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha