ഇക്കൊല്ലത്തെ സ്തുത്യര്‍ഹസേവനത്തിനുള്ള പൊലീസ് മെഡലിന് കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി
രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ സ്തുത്യര്‍ഹസേവനത്തിനുള്ള പൊലീസ് മെഡലിന് കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. തിരുവനന്തപുരത്ത് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡെപ്യൂട്ടി കമന്‍ഡാന്റ് എം. രാജന്, കണ്ണൂര്‍ വിജിലന്‍സില്‍നിന്നു വിരമിച്ച ഡിവൈ എസ് പി .വി. മധുസൂദനന്, കൊല്ലം വിജിലന്‍സിലെ എസ്ഐ ജി. ഹരിഹരന്, തിരുവനന്തപുരം റൂറല്‍ നാരുവാമൂട് സ്റ്റേഷനിലെ എഎസ്ഐ ആര്.വി. ബൈജു, തൃശൂര്‍ െ്രെകംബ്രാഞ്ചിലെ എഎസ്ഐ കെ. സൂരജ്, മലപ്പുറം വിജിലന്‍സിലെ എ എസ് ഐ പി.എന്‍. മോഹനകൃഷ്ണന് എന്നിവരാണ് മെഡലിന് അര്‍ഹരായവര്‍.അതേസമയം, മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായ സാഹചര്യത്തില്‍ ഇന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.
ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജില്ലാ കളക്ടര്‍മാരും മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടറും കോഴിക്കോട്ട് അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റും പതാക ഉയര്‍ത്തും.
"
https://www.facebook.com/Malayalivartha