സ്വപ്നയെ ജയിലില്‍ രഹസ്യമായി സന്ദര്‍ശിച്ച പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങി കസ്റ്റംസ്..... ഉദ്യോഗസ്ഥന്റെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കം പരിശോധനയില്‍...

സ്വപ്നയെ ജയിലില്‍ രഹസ്യമായി സന്ദര്‍ശിച്ച പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് കസ്റ്റംസ് അന്വേഷണം. എന്‍.ഐ.എ.യില്‍നിന്നു കസ്റ്റംസിന്റെ കസ്റ്റഡിയിലേക്ക് കിട്ടും മുമ്പായിരുന്നു സന്ദര്‍ശനം. ഈ ഉദ്യോഗസ്ഥന്റെ സന്ദര്‍ശന ഉദ്ദേശ്യമാണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥന്റെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കം പരിശോധിക്കുന്നുണ്ട്.ബെംഗളൂരുവില്‍നിന്ന് പിടിയിലായ സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയശേഷം തൃശ്ശൂര്‍ അമ്പിളിക്കല കോവിഡ് കെയര്‍ സെന്ററിലാണു പാര്‍പ്പിച്ചിരുന്നത്.
ഇതിനുശേഷം എന്‍.ഐ.എ. കസ്റ്റഡി കഴിഞ്ഞ് രണ്ടു ദിവസം കാക്കനാട് ജില്ലാ ജയിലിലായിരുന്നു. ഇതു കഴിഞ്ഞാണ് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കിട്ടുന്നത്. ഇതിനിടയിലായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ സന്ദര്‍ശനം. സന്ദര്‍ശനത്തിന് അവസരമൊരുക്കിയവര്ക്കെതിരേയും അന്വേഷണമുണ്ടാകുമെന്നാണ് സൂചന.
L
https://www.facebook.com/Malayalivartha
























