Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സ്വപ്‌നേ വേണ്ടിയിരുന്നോ... കസ്റ്റംസില്‍ നിന്നും എന്‍ഐഎയില്‍ നിന്നും കുതറിമാറിയ ശിവശങ്കരനെ മണിച്ചിത്രത്താഴിട്ട് പൂട്ടാന്‍ ദേശീയ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; സ്വപ്‌നയുമായി ശിവശങ്കറിനുണ്ടായിരുന്നത് അടുത്ത ബന്ധമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; വരിഞ്ഞ് മുറുക്കാന്‍ വീണ്ടും ചോദ്യം ചെയ്യല്‍

15 AUGUST 2020 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

സ്വര്‍ണക്കടത്ത് കേസില്‍ ചാനലുകാര്‍ ആഘോഷിച്ചതാണ് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍. കസ്റ്റംസ് തിരുവനന്തപുരത്തും എന്‍ഐഎ തിരുവനന്തപുരത്തും കൊച്ചിയിലും ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടും ശിവശങ്കര്‍ കുതറിമാറുകയായിരുന്നു. ഐഎഎസ് റാങ്കുള്ള ഒരുദ്യോഗസ്ഥനെ മതിയായ തെളിവുകളില്ലാതെ അകത്താക്കേണ്ടതില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടുതല്‍ തെളിവ് കിട്ടുന്ന മുറയ്ക്ക് ശിവശങ്കറിനെ പൂട്ടാനായി കാത്തിരുന്നു. എന്നാല്‍ കസ്റ്റംസിനും എന്‍ഐഎയ്ക്കും പുറകേയെത്തിയ ദേശീയ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി ശിവശങ്കറിനെ പൂട്ടാനുള്ള ശ്രമത്തിലാണ്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള അടുത്ത ബന്ധം പൊളിച്ചടുക്കി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഇഡി.

ഇതിന്റെ ഭാഗമായി സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. സ്വപ്‌നയ്ക്ക് ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വിലയിരുത്തല്‍. സ്വപ്‌നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് ശിവശങ്കറിന് കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു. പ്രളയഫണ്ടിനായി വിദേശത്ത് പോയപ്പോള്‍ ഇരുവരും കൂടിക്കാഴ്ച നടത്തി. ഒക്‌ടോബര്‍ മാസത്തില്‍ നാല് ദിവസം ഇരുവരും വിദേശത്ത് ഒന്നിച്ചുണ്ടായിരുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

സ്വപ്‌നയുടെ മൊഴി സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം. സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണെന്നും കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനുണ്ടെന്നുമാണ് അന്വേഷണ എന്‍ഫോഴ്‌സ്‌മെന്റ് നിലപാട്. ഒരു വര്‍ഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികള്‍ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
കേസില്‍ യു.എ.ഇ കോണ്‍സുല്‍ ജനറലിനെതിരെ സ്വപ്ന നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോണ്‍സുല്‍ ജനറല്‍ കമ്മീഷന്‍ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥ!#ോര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി. ലോക്ക് ഡൗണിന് മുമ്പ് നടത്തിയ 20 കളളക്കടത്തിലും കോണ്‍സുല്‍ ജനറലിന് കമ്മിഷന്‍ നല്‍കിയെന്ന് സ്വപ്‌ന വ്യക്തമാക്കുന്നു. ഇതോടൊപ്പം സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മിഷന്‍ പറ്റിയ ലൈഫ് മിഷന്‍ പദ്ധതിയെ കുറിച്ചുള്ള ദുരൂഹതയും വര്‍ദ്ധിക്കുകയാണ്.

എന്‍ഐഎയ്ക്ക് പുറമേ ഇഡി എത്തിയതോടെ കാര്യങ്ങള്‍ വേഗത്തിലായി. പ്രതികളുടെയും സംശയമുനയിലുള്ളവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, വരവ് കണക്കെടുപ്പും കള്ളപ്പണം, ബിനാമി ഇടപാടുകളുമാണ് ഇ.ഡി അന്വേഷിക്കുന്നത്. വരവില്‍ കവിഞ്ഞ് ഇരുപത് ശതമാനത്തിലേറെ സ്വത്തുണ്ടെങ്കില്‍ ഇ.ഡിക്ക് വിശദമായ സ്വത്ത് പരിശോധന നടത്താം. സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്ന് സംശയിച്ച് പ്രതിയാക്കിയാല്‍ തെളിയിക്കേണ്ട ബാദ്ധ്യത കുറ്റാരോപിതനാവും. ഇ.ഡി അറസ്റ്റ് ചെയ്താല്‍ മൂന്നു മുതല്‍ ആറുമാസം വരെ ജാമ്യം കിട്ടില്ല. ബിനാമി , ഇന്‍കംടാക്‌സ് , ആന്റി മണിലോണ്ടറിംഗ് നിയമങ്ങളുടെ പിന്‍ബലത്തിലാണ് ഇഡിയുടെ പ്രവര്‍ത്തനം. കേസ് അന്വേഷണം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്വപ്നയുടേയും കൂട്ടരുടേയും സ്വത്ത് ഇഡി കണ്ടുകെട്ടിയത് നമ്മള്‍ കണ്ടതാണ്. അടുത്ത ഊഴം ശിവശങ്കറിന്റേതാണ്

ശിവശങ്കറിന്റെ സ്വത്തുക്കളെയും പണമിടപാടുകളെയും കുറിച്ച് കസ്റ്റംസും അന്വേഷിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി നേരത്തെ മൊഴിയെടുത്തിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥനായതിനാല്‍ എല്ലാ വര്‍ഷത്തെയും ആസ്തികളും വരുമാനവും സര്‍ക്കാരിനെ ശിവശങ്കര്‍ അറിയിച്ചിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റില്‍ നിന്ന് അദ്ദേഹത്തിന്റെ മൂന്ന് വര്‍ഷത്തെ ആസ്തികളുടെയും വരുമാനത്തിന്റെയും തെളിവുകള്‍ കസ്റ്റംസ് ശേഖരിച്ചു. ഇതുകൂടി ഇഡി വിലയിരുത്തിയാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുന്നത്. ബിനാമി ഇടപാടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അതിലെന്തെങ്കിലും പൊല്ലാപ്പുണ്ടെങ്കില്‍ പിന്നെ രക്ഷയില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (5 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (5 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (5 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (6 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (6 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (8 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (8 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (8 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (8 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (9 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (9 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (9 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (9 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (9 hours ago)

Malayali Vartha Recommends