Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വിടാതെ പ്രതിപക്ഷം... പമ്പയിലെ മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു; ജൂലൈയില്‍ പ്രളയം ഉണ്ടാകുമെന്ന് ചില ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു; മണല്‍ വാരിയത് പ്രളയം ഒഴിവാക്കാന്‍ വേണ്ടിയാണത്രേ

15 AUGUST 2020 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

ഒരു മുതിര്‍ന്ന മന്ത്രിക്കും കുടുംബത്തിനുമെതിരെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ച പമ്പയിലെ മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. അതേ സമയം ജ്യോത്സ്യന്‍ പറഞ്ഞതു കൊണ്ടാണ് തങ്ങള്‍ മണല്‍വാരിയതെന്നാണ് സര്‍ക്കാര്‍ പക്ഷം.

വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യമാണ് സര്‍ക്കാര്‍ തളളിയത്. മണല്‍നീക്കം ദുരന്തനിവാരണ നിയമപ്രകാരമുളള നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ദുരന്ത നിവാരണ നടപടികള്‍ വിജിലന്‍സ് അന്വേഷണത്തിന്റെ വേലിക്കെട്ടിന് പുറത്താണെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.

ഇക്കൊല്ലം ജൂലൈയില്‍ പ്രളയം ഉണ്ടാകുമെന്ന് ചില ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു. ജ്യോതിഷ മാസികകള്‍ ഇക്കാര്യം പുറത്തുവിട്ടിരുന്നതുമാണ്. കേരളം ഭരിക്കുന്നത് ഇടതു സര്‍ക്കാരാണെങ്കിലും അവര്‍ക്ക് ജ്യോതിഷത്തിലൊക്കെ വലിയ വിശ്വാസമാണെന്നാണ് കേരളം തമാശ പറയുന്നത്. തമാശ വിശ്വസിക്കാമെങ്കില്‍ മണല്‍ വാരിയത് പ്രളയം ഒഴിവാക്കാന്‍ വേണ്ടിയാണത്രേ.

പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞുകൂടിയ മണ്ണ് പമ്പ ത്രിവേണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ കേരള ക്ലേയ്‌സ് ആന്റ് സെറാമിക്‌സ് പ്രൊഡക്ട്‌സ് ലിമിറ്റഡിന് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. അനുമതിയുടെ മറവില്‍ ക്ലേസ് ആന്റ് സെറാമിക്‌സ് സ്വകാര്യ കമ്പനികള്‍ക്ക് മണല്‍ മറിച്ച് വില്‍ക്കുന്നുവെന്നായിരുന്നു ആക്ഷേപം. അനുമതി നല്‍കിയ പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപം ഉയര്‍ത്തിയത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ പേരു കേട്ട ഉദ്യോഗസ്ഥനാണ്.

ആരോപണം ഉയര്‍ന്നതോടെ മണല്‍ കൊണ്ടുപോകരുതെന്ന് കാണിച്ച് വനം വകുപ്പു ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്താണ് സര്‍ക്കാര്‍ തളളിയത്. ദുരന്ത നിവാരണ നിയമ പ്രകാരം പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കാനും ജലസംഭരണശേഷി കൂട്ടാനും മണല്‍ നീക്കം ചെയ്യണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഭാവിയില്‍ പ്രളയസാധ്യത ഒഴിവാക്കുന്നതിനാണ് മണല്‍ മാറ്റിയതെന്നും സര്‍ക്കാര്‍ പറയുന്നു. അതിനാലാണ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ കളക്ടര്‍ അനുമതി നല്‍കിയതെന്നും സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്നതിന് തലേന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററില്‍ പമ്പയിലെത്തി മണല്‍നീക്കം പരിശോധിച്ചത് വിവാദമായിരുന്നു. വിവാദത്തെ തുടര്‍ന്ന് മണല്‍ ക്ലേയ്‌സ് ആന്റ് സെറാമിക്‌സിന് നല്‍കാനുളള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. നദിയില്‍ നിന്നെടുത്ത മണല്‍ പമ്പയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള സ്ഥലത്തേക്കാണ് മാറ്റിയത്. വിവാദം തണുക്കുമ്പോള്‍ പഴയ പാര്‍ട്ടിക്ക് തന്നെ മണല്‍ വില്‍ക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

പമ്പ മണല്‍ കൊള്ളക്ക് പിന്നില്‍ ഒരു മന്ത്രിയും കുടുംബവും ആണെന്നാണ് കെ. സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്. കോടികളുടെ അഴിമതി നടന്നു എന്നായിരുന്നു ആരോപണം. കണ്ണൂരില്‍ മണല്‍ കടത്താന്‍ ശ്രമിച്ച കമ്പനിയാണ് പമ്പയിലും കരാറില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. പ്രതിഷേധം ശക്തമായപ്പോള്‍ സര്‍ക്കാര്‍ കമ്പനിയെ മണല്‍ വാരല്‍ ഏല്‍പ്പിച്ചു. സ്വകാര്യ കമ്പനിയുടെ തലപ്പത്ത് കോണ്‍ഗ്രസുകാരും മാര്‍ക്‌സിസ്റ്റുകാരും ഉണ്ടെന്നായിരുന്നു ബി ജെ പിയുടെ ആരോപണം.

വിജിലന്‍സ് അന്വേഷണം തള്ളിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായേക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (5 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (5 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (5 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (6 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (6 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (8 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (8 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (8 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (8 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (9 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (9 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (9 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (9 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (9 hours ago)

Malayali Vartha Recommends