കോടിയേരി ഏറ്റെടുത്തുകഴിഞ്ഞു... സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട സൈബര്‍ സഖാക്കള്‍ക്കെതിരെ നടപടി വരമോയെന്ന് ആകാംക്ഷയോടെ കേരളം; സര്‍ക്കാരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ ഒരിക്കലും തെറ്റാന്‍ പാടില്ലായിരുന്നു എന്ന വിലയിരുത്തലില്‍ പാര്‍ട്ടി നേതൃത്വം

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്കും ജീവനകാര്‍ക്കുമെതിരെ സി പി എം നടപടി വരുമോ എന്ന് കാതോര്‍ത്ത് മാധ്യമലോകം.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം അടക്കമുള്ള കാര്യങ്ങളില്‍ സി പി എം നിലപാട് വ്യക്തമാക്കിയതോടെയാണ് നടപടി വരുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. സര്‍ക്കാരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഒരിക്കലും തെറ്റാന്‍ പാടില്ലായിരുന്നു എന്ന നിലപാടിലാണ് സി പി എം സംസ്ഥാന കമ്മിറ്റി എത്തിയിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുറന്നു പറഞ്ഞു.
മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്നവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇട്ട ഫേസ് ബുക്ക് പോസ്റ്റ് അടക്കം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടിയേരിയുടെ മറുപടി. അദ്ദേഹം മാധ്യമപ്രവര്‍ത്തകനാണ്. ഇത്തരമൊരു പോസ്റ്റ് ഇട്ടോ എന്ന് പരിശോധിക്കും. മാധ്യമപ്രവര്‍ത്തകര്‍ അടക്കം എല്ലാവരും സ്വയം നിയന്ത്രണത്തിന് തയ്യാറാകണം എന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമിടയില്‍ പാലമായി പ്രവര്‍ത്തിക്കേണ്ടവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത് ശരിയായില്ലെന്ന ചിന്തയിലാണ് പാര്‍ട്ടി.
മുഖ്യമന്ത്രിയുടെ മാത്രമല്ല എല്ലാ മന്ത്രിമാരുടേയും ഓഫീസ് മാധ്യമങ്ങളോട് നന്നായി പെരുമാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു. മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് മാധ്യപ്രവര്‍ത്തകരോട് സൗഹാര്‍ദ്ദപരമായ ഇടപെടലാണ് ഉണ്ടാകേണ്ടത്. ഇതു സംബന്ധിച്ച് പാര്‍ട്ടി പൊതു നിര്‍ദ്ദേശം നല്‍കുമെന്നും കോടിയേരി അറിയിച്ചു.
പാര്‍ട്ടി മെമ്പര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ മാന്യമായി ഇടപെടണം. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഇത് സംബന്ധിച്ച് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയെന്നും കോടിയേരി അറിയിച്ചു.
മുമ്പ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തിരുന്നു. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയന്‍. അതേ അവസ്ഥയിലാണ് പിണറായിയും എത്തിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറിക്ക് അതിനുള്ള ധൈര്യം ഉണ്ടാകുമോ എന്ന് കണ്ടറിയണം.
അതിനിടെ മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് കോടിയേരിയുടെ പ്രസ്താവന എന്നറിയുന്നു. സര്‍ക്കാരിന് കാലാവധി തികയ്ക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ മാധ്യങ്ങളെയെല്ലാം പിണക്കുന്ന നിലപാട് അപകടമാണെന്ന് കോടിയേരി പിണറായിയെ അറിയിച്ചുവെന്നാണ് വിവരം. മാധ്യമങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് കോടിയേരി ബാലകൃഷ്ണന്‍.
സിപിഐയുടെ നിലപാടും ഇക്കാര്യത്തില്‍ കര്‍ക്കശമാണ്. മാധ്യമപ്രവര്‍ത്തകരുടെയും വിമര്‍ശകരുടെയും പിന്നാലെ നടന്ന് പാര്‍ട്ടിയുടെ അടിവേര് തകര്‍ക്കാന്‍ ശ്രമിക്കരുതെന്നാണ് ജനയുഗം എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നത്. സി പി ഐയുടെ നിലപാടും സി പി എം നിലപാടിനെ സ്വാധീനിച്ചിട്ടുണ്ടെന്നു വേണം മനസിലാക്കാന്‍.
അതേസമയം പിണറായിയെക്കാള്‍ ഉയരത്തില്‍ പറക്കാനുള്ള കോടിയേരിയുടെ പദ്ധതിയാണ് ഇതെന്ന് കരുതുന്നവരുമുണ്ട്. നേരത്തെയും പിണറായിയെ വെട്ടാന്‍ കോടിയേരി ശ്രമിച്ചിട്ടുണ്ടെന്നാണ് പിണറായി ഭക്തര്‍ പറയുന്നത്.
f
https://www.facebook.com/Malayalivartha
























